---
title: "ഉത്സവഛായ കലർന്ന അന്തരീക്ഷത്തിൽ മുക്കാളി ടൗൺ അടിപ്പാത നാടിനായി തുറന്നു കൊടുത്തു"
english_title: "Mukkali Town Underpass opened to the public in a festive atmosphere"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/324148/mukkali-town-underpass-opened-to-the-public-in-a-festive-atmosphere"
published_at: "2025-11-03T16:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69088dc58cf6f_sfgxs.jpg"
keywords: []
---

# ഉത്സവഛായ കലർന്ന അന്തരീക്ഷത്തിൽ മുക്കാളി ടൗൺ അടിപ്പാത നാടിനായി തുറന്നു കൊടുത്തു

> **Lead Summary:** വടകര: **[** ഉത്സവഛായ നിറഞ്ഞ അന്തരീക്ഷത്തിൽ ദേശിയപാതയിൽ മുക്കാളി ടൗണിലെ അടിപ്പാത കെ.കെ രമ എം എൽ എ നാടിനായി സമ്മർപ്പിച്ചു. അടിപ്പാതയിൽ . മേൽക്കൂരയും, വെളിച്ച സംവിധാനം, മഴക്കാലത്ത് വെള്ളം കയറാതിരിക്കാൻ മോട്ടോർ സംവിധാനം സി സി ടി വി അടക്കമുള്ള കാര്യങ്ങൾ ജനകീയ സമിതിയാണ് അടിസ്ഥാന സൗകര്യം ഒരുക്കിയത്.

## Article Content

വടകര: **[** ഉത്സവഛായ നിറഞ്ഞ അന്തരീക്ഷത്തിൽ ദേശിയപാതയിൽ മുക്കാളി ടൗണിലെ അടിപ്പാത കെ.കെ രമ എം എൽ എ നാടിനായി സമ്മർപ്പിച്ചു. അടിപ്പാതയിൽ . മേൽക്കൂരയും, വെളിച്ച സംവിധാനം, മഴക്കാലത്ത് വെള്ളം കയറാതിരിക്കാൻ മോട്ടോർ സംവിധാനം സി സി ടി വി അടക്കമുള്ള കാര്യങ്ങൾ ജനകീയ സമിതിയാണ് അടിസ്ഥാന സൗകര്യം ഒരുക്കിയത്.

ജനം കക്ഷി രാഷ്ട്രീയത്തിന് അതിതമായുള്ള കുട്ടായ്മായാണ് അടിപ്പാത വരാൻ . കാരണമായതെന്ന് അവർ പറഞ്ഞു . മുക്കാളി ടൗണിലൂടെ കടന്ന് പോവുന്ന . പഴയ ദേശിയപാതയിലെ ടാറിങ്ങും ഡ്രൈയിനേജ് നിർമാണത്തിനായി 90 ലക്ഷം രൂപ പൊതുമരാമത്ത് വകുപ്പ് അനുവദിച്ചതായി എം എൽ എ പറഞ്ഞു.ചടങ്ങിൽ അഴിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഉമ്മർ അധ്യക്ഷത വഹിച്ചു.

ജനകിയ സമിതി കൺവീനർ കെ പി ജയകുമാർ റീപ്പോർട്ട് അവതരിപ്പിച്ചു. ജില്ല.പഞ്ചായത്ത് അംഗം നിഷ പി പി , ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ പി കെ പ്രീത, റീന രയരോത്ത്, എം പ്രമോദ് , കെ കെ സാവിത്രി, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ എ.ടി ശ്രീധരൻ, കെ. പി വിജയൻ, പി.പി ശ്രീധരൻ ,ഹാരിസ് മുക്കാളി, പി എം അശോകൻ, ,പ്രദീപ് ചോമ്പാല , കെ എ സുരേന്ദ്രൻ , പി നിജിൻ ലാൽ , ഷംസീർ ചോമ്പാല ,പുരുഷു രാമത്ത് വ്യാപാരി സംഘടന പ്രതിനിധി യായി പി.കെ.രാമചന്ദ്രൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/324148/mukkali-town-underpass-opened-to-the-public-in-a-festive-atmosphere)