---
title: "നാടിന് കാവൽ ; അഴിയൂർ ഗ്രാമ പഞ്ചായത്ത് ഇനി സി സി ടി വി നീരിക്ഷണത്തിൽ"
english_title: "Azhiyur Grama Panchayat is now under CCTV surveillance"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/324563/azhiyur-grama-panchayat-is-now-under-cctv-surveillance"
published_at: "2025-11-06T10:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/690c2aeff1647_adgswf.jpg"
keywords: []
---

# നാടിന് കാവൽ ; അഴിയൂർ ഗ്രാമ പഞ്ചായത്ത് ഇനി സി സി ടി വി നീരിക്ഷണത്തിൽ

> **Lead Summary:** ചോമ്പാല:**[ ** അഴിയൂർ ഗ്രാമ പഞ്ചായത്ത് ഇനി സി സി ടി വി നീരിക്ഷണത്തിലേക്ക്. പഞ്ചായത്തിലെ പ്രധാന ടൗണുകളിൽ അടക്കം 19 ക്യാമറകളാണ് സ്ഥാപിച്ചത്. അഴിയൂർ ചുങ്കം , മുക്കാളി, ചോമ്പാൽ ഹാർബർ, ചിറയിൽ പിടിക, കോറോത്ത് റോഡ്. അഴിയൂർ മനയിൽ മുക്ക് , കുഞ്ഞിപ്പള്ളിഎന്നിവ അടക്കമുള്ള നഗരങ്ങൾ ക്യാമറ കണ്ണിലാവും.

## Article Content

ചോമ്പാല:**[ ** അഴിയൂർ ഗ്രാമ പഞ്ചായത്ത് ഇനി സി സി ടി വി നീരിക്ഷണത്തിലേക്ക്. പഞ്ചായത്തിലെ പ്രധാന ടൗണുകളിൽ അടക്കം 19 ക്യാമറകളാണ് സ്ഥാപിച്ചത്. അഴിയൂർ ചുങ്കം , മുക്കാളി, ചോമ്പാൽ ഹാർബർ, ചിറയിൽ പിടിക, കോറോത്ത് റോഡ്. അഴിയൂർ മനയിൽ മുക്ക് , കുഞ്ഞിപ്പള്ളിഎന്നിവ അടക്കമുള്ള നഗരങ്ങൾ ക്യാമറ കണ്ണിലാവും.

2024 - 25 വർഷത്തെ വാർഷിക പദ്ധതിയിൽപ്പെടുത്തി 15 ലക്ഷം രൂപ ചിലവാക്കിയാണിത് സ്ഥാപിച്ചത്. രാത്രികാലങ്ങളിൽ മാലിന്യം വലിച്ച് എറിയുന്നവരെ പിടികുടാനും നിയമലംഘനം നടത്തുന്നത് തടയാനും ഇത് ഉപകരിക്കും. കെ കെ രമ എം എൽ എ സിച്ച് ഓൺ കർമ്മം നടത്തി. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഉമ്മർ അധ്യക്ഷത വഹിച്ചു.

ശശിധരൻ തോട്ടത്തിൽ, രമ്യ കരോടി, അബ്ദുൾ റഹീം പുഴക്കൽ പറമ്പത്ത്, അനുഷ ആനന്ദസദനം, കെ ലീല , പി എം അശോകൻ , പ്രദീപ് ചോമ്പാല, ഫിറോസ് കാളാണ്ടി, പി കെ പ്രീത, കവിത അനിൽകുമാർ , സി എച്ച് അച്ചുതൻ നായർ , സാലിം പുനത്തിൽ, കെ.കെ സാവിത്രി, വി തൗസീഫ് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/324563/azhiyur-grama-panchayat-is-now-under-cctv-surveillance)