---
title: "പാലസ്തീൻ കോമാളി നാടകം വൈകിട്ട് 6-30ന് വടകരയിൽ അരങ്ങേറും"
english_title: "Palestine clown play to be staged at 6:30 pm in Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/324997/palestine-clown-play-to-be-staged-at-630-pm-in-vadakara"
published_at: "2025-11-08T15:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/690f15704b93a_Palestine_clown_play_1.jpg"
keywords: []
---

# പാലസ്തീൻ കോമാളി നാടകം വൈകിട്ട് 6-30ന് വടകരയിൽ അരങ്ങേറും

> **Lead Summary:** **വടകര:[ **പൊരുതുന്ന പാലസ്തിന് അരങ്ങിന്റെ അഭിവാദ്യമായ മാഹി നാടകപ്പുരയുടെ പാലസ്തീൻ കോമാളി എന്ന നാടകം ഞായർ വൈകിട്ട് 6-30 ന് വടകര ടൗൺ ഹാളിൽ വേദിയൊരുങ്ങുന്നു. സദസ് വടകരയാണ് സംഘാടകർ.

## Article Content

**വടകര:[ **പൊരുതുന്ന പാലസ്തിന് അരങ്ങിന്റെ അഭിവാദ്യമായ മാഹി നാടകപ്പുരയുടെ പാലസ്തീൻ കോമാളി എന്ന നാടകം ഞായർ വൈകിട്ട് 6-30 ന് വടകര ടൗൺ ഹാളിൽ വേദിയൊരുങ്ങുന്നു. സദസ് വടകരയാണ് സംഘാടകർ.

രാഷ്ട്രിയ മൂർച്ച കൊണ്ടും പരീക്ഷണാത്മകതയാലും ശ്രദ്ധ നേടിയ നാടകത്തിന്റെ രചന ഗിരീഷ് ഗ്രാമികയും അരുൺ പ്രിയദർശൻ സംവിധാനവും നിർവഹിച്ചു. സിനിമാ താരം നിഹാരിക എസ് മോഹൻ നാടകത്തിൽ പ്രധാന വേഷം കെകാര്യം ചെയ്യുന്നു.

ഫാസിസ്റ്റ് ഭീകരതയിലും യുദ്ധക്കെടുതിയിലും അനാഥമാക്കപ്പെട്ട മനുഷ്യരുടെ കഥയാണിത്. ചൊരക്കൊതി പൂണ്ട ജൂതവെറിയുടെ മനുഷ്യത്വമില്ലാത്ത മുഖങ്ങളെ നാടകം വിചാരണ ചെയ്യന്നു.

മുപ്പത് വർഷമായി അമേച്ചർ നാടകരംഗത്ത് പ്രവർത്തിക്കുന്ന മാഹി നാടകപ്പുര, നാടക മത്സരത്തിൽ നാലു തവണ ദേശീയ പുരസ്കാരം നേടിയിട്ടുണ്ട്. ഇന്ത്യൻ അമേച്ചർ നാടകവേദികളിലെ നിറസാന്നിധ്യമായ മാഹിനാടകപ്പുര അവതരിപ്പിച്ച പ്രേക്ഷകശ്രദ്ധ നേടിയ നാടകമാണ് ഒരു പലസ്തീൻ കോമാളി.

 യുദ്ധം സൃഷ്ടിക്കുന്ന സാമൂഹ്യ  സംഘർഷങ്ങളുടെയും അനാഥമാക്കപ്പെടുന്ന കുഞ്ഞുങ്ങളുടെ നിലവിളികളുടെയും ദയനീയ കാഴ്ച്ച. ഇരകളാക്കപ്പെടുന്ന ദുർബല ജനതയുടെ നിസ്സഹായാവസ്ഥയുടെ ജീവിതങ്ങൾക്കുമേൽ പെയ്യുന്ന മരണദുരന്ത ചിത്രത്തിന്റെ ദൃശ്യപ്പെരുമയാണ് പലസ്തീൻ കോമാളി.

യുദ്ധം സൃഷ്ടിച്ച   അരാജകത്വത്തിൽ ചിരി നഷ്ടപ്പെട്ടു പോയ ഒരു ജനതക്ക് ചിരിയും ജീവിതവും തിരിച്ചു കിട്ടാൻ കലയും സർഗാത്മാകതയും കരുത്താകുമെന്ന് നാടകം ഉദ്ഘോഷിക്കുന്നു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/324997/palestine-clown-play-to-be-staged-at-630-pm-in-vadakara)