---
title: " ചോറോട് ഇലക്ട്രിക്ക് വാഹന ചാർജിങ് സ്റ്റേഷൻ ശനിയാഴ്ച പ്രവർത്തനം ആരംഭിക്കും"
english_title: " Chorod, Electric Vehicle Charging Station inauguration"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/325770/inauguration-of-chorod-electric-vehicle-charging-station"
published_at: "2025-11-13T15:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6915afb3a5a21_electric_.jpg"
keywords: []
---

#  ചോറോട് ഇലക്ട്രിക്ക് വാഹന ചാർജിങ് സ്റ്റേഷൻ ശനിയാഴ്ച പ്രവർത്തനം ആരംഭിക്കും

> **Lead Summary:** **വടകര: [**ചോറോട് സർവീസ് സഹകരണ ബാങ്കിന് സമീപം ഇലക്ട്രിക് വാഹന ചാർജിങ് സ്റ്റേഷൻ 15ന് പ്രവർത്തനം ആരംഭിക്കുന്നു. ശനിയാഴ്ച വൈകുന്നേരം നാലുമണിക്ക് നടക്കുന്ന ചടങ്ങിൽ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ചെയർമാൻ രമേശൻ പാലേരി ഉദ്ഘാടനം ചെയ്യും.

## Article Content

**വടകര: [**ചോറോട് സർവീസ് സഹകരണ ബാങ്കിന് സമീപം ഇലക്ട്രിക് വാഹന ചാർജിങ് സ്റ്റേഷൻ 15ന് പ്രവർത്തനം ആരംഭിക്കുന്നു. ശനിയാഴ്ച വൈകുന്നേരം നാലുമണിക്ക് നടക്കുന്ന ചടങ്ങിൽ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ചെയർമാൻ രമേശൻ പാലേരി ഉദ്ഘാടനം ചെയ്യും.

ജില്ലയിൽ സഹകരണ മേഖലയിലെ ആദ്യ ഇലക്ട്രിക് വാഹന ചാർജിങ് സ്റ്റേഷനാണിത്. ഒരേസമയം രണ്ട് കാറുകൾ ചാർജ് ചെയ്യാം. ഓട്ടോറിക്ഷകളും സ്‌കൂട്ടറുകളും ചാർജ് ചെയ്യാൻ പ്രത്യേക സംവിധാനവുമുണ്ട്. . ബാങ്ക് പ്രസിഡന്റ് വി.ദിനേശൻ അധ്യക്ഷത വഹിക്കും.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/325770/inauguration-of-chorod-electric-vehicle-charging-station)