---
title: " ലഹരി ഉപയോഗത്തിനെതിരെയുള്ള പ്രചരണം പാഠ്യവിഷയമാക്കണം. മനയത്ത് ചന്ദ്രന്‍"
english_title: "Propaganda against drug abuse should be made a subject. Manayath Chandran"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/32608/propaganda-against-drug-abuse-should-be-made-a-subject-manayath-chandran"
published_at: "2022-03-19T08:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6235412181650_manayath chandran.jpg"
keywords: []
---

#  ലഹരി ഉപയോഗത്തിനെതിരെയുള്ള പ്രചരണം പാഠ്യവിഷയമാക്കണം. മനയത്ത് ചന്ദ്രന്‍

> **Lead Summary:** **ഓര്‍ക്കാ്‌ട്ടേരി:** ലഹരി ഉപയോഗം നല്ലൊരു വിഭാഗം യുവാക്കളുടെ ജീവിതം തന്നെ താളം തെറ്റിക്കുകയും ക്രിമിനല്‍ വാസന വളര്‍ന്നുവരികയും ചെയ്യുന്ന സാഹചര്യത്തില്‍ ലഹരി വിമുക്തിക്കായുള്ള വിഷയം പാഠ്യവിഷയമാക്കണമെന്ന് സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ ജോയിന്റ് സെക്രട്ടറി മനയത്ത് ചന്ദ്രന്‍ പ്രസ്താവിച്ചു.

## Article Content

**ഓര്‍ക്കാ്‌ട്ടേരി:** ലഹരി ഉപയോഗം നല്ലൊരു വിഭാഗം യുവാക്കളുടെ ജീവിതം തന്നെ താളം തെറ്റിക്കുകയും ക്രിമിനല്‍ വാസന വളര്‍ന്നുവരികയും ചെയ്യുന്ന സാഹചര്യത്തില്‍ ലഹരി വിമുക്തിക്കായുള്ള വിഷയം പാഠ്യവിഷയമാക്കണമെന്ന് സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ ജോയിന്റ് സെക്രട്ടറി മനയത്ത് ചന്ദ്രന്‍ പ്രസ്താവിച്ചു.

കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലും എക്‌സൈസ് വകുപ്പിന്റെ വിമുക്തി പദ്ധതിയും സംയുക്തമായി നടത്തുന്ന ബോധവല്‍ക്കരണ പരിപാടി കുറഞ്ഞാലിയോട്ടെ നവസംസ്‌കാര പരിഷത്ത് ഗ്രന്ഥാലയത്തില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. അമ്മമാര്‍ മക്കളുടെ കരുതലാകണമെന്ന കുട്ടികളുടെ ജീവിതരീതികളെ സൂഷ്മമായ പരിശോധനയ്ക്ക് വിധേയമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ ജയപ്രസാദ് സി.കെ ലഹരിയിലെ പുതിയ പ്രവണതകളും മാറുന്ന കാലഘട്ടവും എന്ന വിഷയത്തെ സംബന്ധിച്ച് ക്ലാസെടുത്തു. ചന്ദ്രങ്ങിയില്‍ രാജന്‍ ആദ്ധ്യക്ഷം വഹിച്ചു. എം.പി അശോകന്‍, പി.ടി.കെ സുരേഷ് ബാബു എന്നിവര്‍ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/32608/propaganda-against-drug-abuse-should-be-made-a-subject-manayath-chandran)