---
title: "ഭരണഘടന അനുശാസിക്കുന്ന അവകാശങ്ങള്‍  വിശ്വാസികള്‍ക്ക് അനുവദിക്കണം : എസ്എസ് എഫ്"
english_title: " Believers should be allowed constitutional rights: SSF"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/32617/believers-should-be-allowed-constitutional-rights-ssf"
published_at: "2022-03-19T08:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62354c82368b7_ssf vatakara.jpg"
keywords: []
---

# ഭരണഘടന അനുശാസിക്കുന്ന അവകാശങ്ങള്‍  വിശ്വാസികള്‍ക്ക് അനുവദിക്കണം : എസ്എസ് എഫ്

> **Lead Summary:** **വടകര: **കര്‍ണാടക ഹൈക്കോടതി മുസ്‌ലിം വിദ്യാര്‍ത്ഥികള്‍ക്ക് കോളേജുകളില്‍ ഹിജാബ് വിലക്കിയ ഉത്തരവില്‍ പ്രതിഷേധിച്ച് എസ് എസ് എഫ് വടകര ഡിവിഷന്‍ പ്രതിഷേധ സംഗമം നടത്തി.

## Article Content

**വടകര: **കര്‍ണാടക ഹൈക്കോടതി മുസ്‌ലിം വിദ്യാര്‍ത്ഥികള്‍ക്ക് കോളേജുകളില്‍ ഹിജാബ് വിലക്കിയ ഉത്തരവില്‍ പ്രതിഷേധിച്ച് എസ് എസ് എഫ് വടകര ഡിവിഷന്‍ പ്രതിഷേധ സംഗമം നടത്തി.

ആര്‍ട്ടിക്കിള്‍ 25 നല്‍കുന്ന മത സ്വാതന്ത്ര്യം അനുവദിക്കാന്‍ നീതി ന്യായ സംവിധാനങ്ങള്‍ തയ്യാറാകണമെന്നും പൗരവകാശങ്ങള്‍ ഔദാര്യമല്ലെന്നും എസ് എസ് എഫ് ചുണ്ടിക്കാട്ടി.

വടകര പുതിയ ബസ്റ്റാന്റില്‍ നടന്ന പ്രതിഷേധ സംഗമത്തില്‍ ഡിവിഷന്‍ ജനറല്‍ സെക്രട്ടറി നൗഫല്‍ മുടപ്പിലാവിലിന്റെ അധ്യക്ഷതയില്‍ ആരിഫ് സഖാഫി ഉദ്ഘാടനം ചെയ്തു.

നൗഫല്‍ മിസ്ബാഹി ആയഞ്ചേരി, മുസമ്മില്‍ കുരിക്കിലാട്, ഷിയാദ് അഴിയൂര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/32617/believers-should-be-allowed-constitutional-rights-ssf)