---
title: "ചോറോട് ഹരിത കര്‍മ്മ സേനാംഗങ്ങള്‍ക്ക് മെറ്റല്‍ ട്രോളിയും  സുരക്ഷാ ഉപകരണങ്ങളും വിതരണം ചെയ്തു"
english_title: " Metal trolleys and safety equipment were distributed to the Green Action Force"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/32631/metal-trolleys-and-safety-equipment-were-distributed-to-the-green-action-force"
published_at: "2022-03-19T09:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62355b1e79338_metal troli.jpg"
keywords: []
---

# ചോറോട് ഹരിത കര്‍മ്മ സേനാംഗങ്ങള്‍ക്ക് മെറ്റല്‍ ട്രോളിയും  സുരക്ഷാ ഉപകരണങ്ങളും വിതരണം ചെയ്തു

> **Lead Summary:** വടകര: ;ചോറോട് ഗ്രാമപഞ്ചായത്ത് 202122 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെട്ട ഹരിത കര്‍മ്മ സേനയ്ക്ക് മെറ്റല്‍ ട്രോളി & സുരക്ഷാ ഉപകരണങ്ങള്‍ വാങ്ങുന്നതിന്റെ ഭാഗമായി 25 മെറ്റല്‍ ട്രോളി വിതരണം ചോറോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി ചന്ദ്രശേഖരന്‍ മാസ്റ്റര്‍ നിര്‍വ്വഹിച്ചു.

## Article Content

വടകര: ;ചോറോട് ഗ്രാമപഞ്ചായത്ത് 202122 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെട്ട ഹരിത കര്‍മ്മ സേനയ്ക്ക് മെറ്റല്‍ ട്രോളി & സുരക്ഷാ ഉപകരണങ്ങള്‍ വാങ്ങുന്നതിന്റെ ഭാഗമായി 25 മെറ്റല്‍ ട്രോളി വിതരണം ചോറോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി ചന്ദ്രശേഖരന്‍ മാസ്റ്റര്‍ നിര്‍വ്വഹിച്ചു.

സുരക്ഷാ ഉപകരണങ്ങളായ യൂണിഫോം, ഗംബൂട്ട്, കാപ്പ്, ഗ്ലൗസ്, റെയിന്‍കോട്ട്, ചാക്ക് എന്നിവ വൈസ് പ്രസിഡന്റ് രേവതി പെരുവണ്ടിയില്‍ വിതരണം ചെയ്തു. ആരോഗ്യവിദ്യാഭ്യാസം സ്ഥിരം സമിതി അധ്യക്ഷന്‍സി.നാരായണന്‍ മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു.,

വികസന കാര്യ സ്ഥിരം സമിതി അദ്ധ്യക്ഷന്‍ കെ.മധുസൂദനന്‍, മെമ്പര്‍മാരായ പ്രസാദ് വിലങ്ങില്‍, അബൂബക്കര്‍ വി.പ,,ആബിദ, റീന, ലളിത, സജിതകുമാരി,സെക്രട്ടറി നിഷ എന്‍ തയ്യില്‍ , വി. ഇ ഒ .വിപിന്‍ കുമാര്‍ എന്നിവരും പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/32631/metal-trolleys-and-safety-equipment-were-distributed-to-the-green-action-force)