---
title: "വടകരയിൽ നിന്ന് പഠനയാത്രയ്ക്കായി പോയ ബസ് മറിഞ്ഞു; പതിനഞ്ചോളം വിദ്യാർത്ഥികൾക്ക് പരിക്ക്"
english_title: "Bus accident, study trip, Vadakara, Karnataka"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/326688/bus-accident-study-trip-vadakara-karnataka"
published_at: "2025-11-19T12:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/691d69b1e53fd_bus_accident.jpeg"
keywords: []
---

# വടകരയിൽ നിന്ന് പഠനയാത്രയ്ക്കായി പോയ ബസ് മറിഞ്ഞു; പതിനഞ്ചോളം വിദ്യാർത്ഥികൾക്ക് പരിക്ക്

> **Lead Summary:** **വടകര: **വടകരയിൽ നിന്ന് പഠനയാത്രയ്ക്കായി കർണ്ണാടകയിലെത്തിയ ബസ് അപകടത്തിൽപ്പെട്ടു. കർണാടകയിലെ ഹാസനിലാണ് വാഹനാപകടം ഉണ്ടായത്. സംഭവത്തിൽ പതിനഞ്ചോളം വിദ്യാർത്ഥികൾക്ക് പരിക്കേറ്റു.

## Article Content

**വടകര: **വടകരയിൽ നിന്ന് പഠനയാത്രയ്ക്കായി കർണ്ണാടകയിലെത്തിയ ബസ് അപകടത്തിൽപ്പെട്ടു. കർണാടകയിലെ ഹാസനിലാണ് വാഹനാപകടം ഉണ്ടായത്. സംഭവത്തിൽ പതിനഞ്ചോളം വിദ്യാർത്ഥികൾക്ക് പരിക്കേറ്റു.

ബെം​ഗളൂരു സന്ദർശിച്ച് മടങ്ങുമ്പോഴാണ് ബസ് അപകടത്തിൽപ്പെട്ടത്. വടകരയിൽ നിന്നെത്തിയ വിദ്യാർത്ഥികളാണ് അപകടത്തിൽ പെട്ടത്. ആരുടെയും പരിക്ക് ​ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരങ്ങൾ.

ഇന്നലെ രാത്രി പതിനൊന്നരയോടെയായിരുന്നു അപകടം. ഹാസനിലെ അറയ്ക്കൽ​ഗു‍‍ഡ എന്ന സ്ഥലത്ത് വെച്ചാണ് അപകടം ഉണ്ടായത്. ഇവിടെ പവർ​ഗ്രല്ലിന് സമീപത്തുവെച്ച് ബസ് മറിയുകയായിരുന്നു.

സംഭവം നടന്നയുടൻ തന്നെ വിദ്യാർത്ഥികളെ നാട്ടുകാർ ചേർന്ന് അറയ്ക്കൽ​ഗു‍‍ഡയിലെ ആശുപത്രിയിലെത്തിച്ചു. പരിക്ക് ​ഗുരുതരമല്ലാത്തതിനാൽ പ്രാഥമിക ചികിത്സ നേടിയ ശേഷം ഇന്നലെ രാത്രി തന്നെ സംഘം മടങ്ങി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/326688/bus-accident-study-trip-vadakara-karnataka)