---
title: "തദ്ദേശ തെരഞ്ഞെടുപ്പ് ; വടകരയിൽ ബോംബ് സ്ക്വാഡ് പരിശോധന നടത്തി"
english_title: "Local elections, bomb squad, Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/326853/local-elections-bomb-squad-vadakara"
published_at: "2025-11-20T10:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/691ea68f76cd4_bomb_squadd.jpg"
keywords: []
---

# തദ്ദേശ തെരഞ്ഞെടുപ്പ് ; വടകരയിൽ ബോംബ് സ്ക്വാഡ് പരിശോധന നടത്തി

> **Lead Summary:** **വടകര: **തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ആയുധങ്ങൾ കണ്ടെത്തുന്നതിനായി ബോംബ് , ഡോഗ് സ്‌ക്വാഡ് പരിശോധന നടത്തി.തിരുവള്ളൂർ പൈങ്ങോട്ടായി കോട്ടപ്പാറ മല, ചെമ്മരത്തൂർ വെങ്കമല എന്നിവിടങ്ങളിലാണ് ജില്ലാ പൊലീസ് മേധാവിയുടെ നിർദേശപ്രകാരം പരിശോധന നടത്തിയത്.

## Article Content

**വടകര: **തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ആയുധങ്ങൾ കണ്ടെത്തുന്നതിനായി ബോംബ് , ഡോഗ് സ്‌ക്വാഡ് പരിശോധന നടത്തി.തിരുവള്ളൂർ പൈങ്ങോട്ടായി കോട്ടപ്പാറ മല, ചെമ്മരത്തൂർ വെങ്കമല എന്നിവിടങ്ങളിലാണ് ജില്ലാ പൊലീസ് മേധാവിയുടെ നിർദേശപ്രകാരം പരിശോധന നടത്തിയത്.

സ്ഫോടകവസ്തു ക്കൾ, ആയുധങ്ങൾ, മദ്യം എന്നിവ കണ്ടെത്തുന്നതിൽ വൈദഗ്ധ്യം ഉള്ള പൊലീസ് 9 സ്ക്വാഡിലെ പയ്യോളിയിൽനിന്നുള്ള ടൈസൺ, സീത എന്നീ നായകളുടെ സഹായത്തോടെയായിരുന്നു പരിശോധന നടത്തിയത്. ആയുധങ്ങൾ ഒന്നും കണ്ടെത്താനായില്ല.പരിശോധന തുടരും എന്നറിയിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/326853/local-elections-bomb-squad-vadakara)