---
title: " വി.എം പെർമിറ്റ് ഇല്ലാത്ത സർവ്വീസ്; വടകരയിൽ സായാഹ്ന ധർണ സംഘടിപ്പിച്ച് ഓട്ടോ തൊഴിലാളികൾ "
english_title: "Evening dharna, auto workers, minimum wage,"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/327333/evening-dharna-auto-workers-minimum-wage-new"
published_at: "2025-11-22T17:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69219f99c2789_auto.jpg"
keywords: []
---

#  വി.എം പെർമിറ്റ് ഇല്ലാത്ത സർവ്വീസ്; വടകരയിൽ സായാഹ്ന ധർണ സംഘടിപ്പിച്ച് ഓട്ടോ തൊഴിലാളികൾ 

> **Lead Summary:** വടകര:**[ ** വടകര ടൗണിൽ വി.എം പെർമിറ്റ് ഇല്ലാത്ത ഓട്ടോകൾ പാർക്ക് ചെയ്ത് സർവ്വിസ് നടത്തുന്നതിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ച് വടകര ഓട്ടോ കൂട്ടായ്മ. വടകര അഞ്ചു വിളക്കിന് സമീപത്താണ് സായാഹ്ന ധർണ നടത്തിയത്.

## Article Content

വടകര:**[ ** വടകര ടൗണിൽ വി.എം പെർമിറ്റ് ഇല്ലാത്ത ഓട്ടോകൾ പാർക്ക് ചെയ്ത് സർവ്വിസ് നടത്തുന്നതിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ച് വടകര ഓട്ടോ കൂട്ടായ്മ. വടകര അഞ്ചു വിളക്കിന് സമീപത്താണ് സായാഹ്ന ധർണ നടത്തിയത്.

വി എം വെരിഫികേഷൻ നിര്ബന്ധമാക്കിയിട്ടും വടകര ടൗണിൽ വി.എം പെർമിറ്റ് ഇല്ലാതെ പാർക്ക് ചെയ്ത് സർവീസ് നടത്തുന്ന ഓട്ടോകാർക്ക് എതിരെ നടപടി സ്വീകരിക്കണമെന്നും മിനിമം ചാർജ് നാപ്പത് രൂപയാക്കി വർധിപ്പിക്കണം എന്നതായിരുന്നു ധർണയിലെ പ്രധാന ആവിശ്യം.

പ്രതിഷേധ ധർണ ശ്രീപാൽ മാക്കൂൽ ഉദ്ഘാടനം ചെയ്തു. ഉണ്ണി പഴങ്കാവ് സ്വാഗതം പറഞ്ഞ ചടങ്ങിൽ മിഥുൻ കൈനാട്ടി അധ്യക്ഷനായി . ചടങ്ങിൽ പ്രദീപൻ കുട്ടോത്ത് നന്ദി പറഞ്ഞു.

മഹേഷ് കീഴൽ, ഷാജി കാവിൽ , നികേഷ് വൈക്കിലശ്ശേരി, ശ്യാമ്തോടന്നൂർ , സുനിൽകുമാർ ആശ്രമം , മനോജ് സി.സി, ഹരിദാസൻ മേപ്പയിൽ എന്നിവർ നേത്യത്വം നൽകി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/327333/evening-dharna-auto-workers-minimum-wage-new)