---
title: "വടകരയില്‍ സിപിഐ(എം) ഇഎംഎസ്  എകെജി ദിനാചരണം സംഘടിപ്പിച്ചു"
english_title: "CPI (M) EMS in Vadakara AKG organized the day"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/32758/cpi-m-ems-in-vadakara-akg-organized-the-day"
published_at: "2022-03-19T22:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62360aa415357_EMS -akg day.jpg"
keywords: []
---

# വടകരയില്‍ സിപിഐ(എം) ഇഎംഎസ്  എകെജി ദിനാചരണം സംഘടിപ്പിച്ചു

> **Lead Summary:** **വടകര: **ഇഎംഎസ് -എകെജി ദിനാചരണ ഭാഗമായി സിപിഐ എം വടകര ഏരിയ കമ്മിറ്റി നേതൃത്വത്തില്‍ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. കോട്ടപ്പറമ്പില്‍ ജില്ലാ സെക്രട്ടറി പി മോഹനന്‍ ഉദ്ഘാടനം ചെയ്തു.

## Article Content

**വടകര: **ഇഎംഎസ് -എകെജി ദിനാചരണ ഭാഗമായി സിപിഐ എം വടകര ഏരിയ കമ്മിറ്റി നേതൃത്വത്തില്‍ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. കോട്ടപ്പറമ്പില്‍ ജില്ലാ സെക്രട്ടറി പി മോഹനന്‍ ഉദ്ഘാടനം ചെയ്തു.

ജില്ലാ കമ്മിറ്റി അംഗം കെ പുഷ്പജ അധ്യക്ഷയായി. ജില്ലാ കമ്മിറ്റി അംഗം എ എം റഷീദ്, ഏരിയ സെക്രട്ടറി ടി പി ഗോപാലന്‍, കെ ശ്രീധരന്‍, ടി കെ കുഞ്ഞിരാമന്‍ എന്നിവര്‍ സംസാരിച്ചു.

സിപിഐ എം ഏരിയ സമ്മേളനത്തിന്റെ ഭാഗമായി ഓണ്‍ലൈനില്‍ സംഘടിപ്പിച്ച വിവിധ കലാ മത്സര വിജയികള്‍ക്ക് ജില്ലാ സെക്രട്ടറി പി മോഹനന്‍ ഉപഹാരം സമ്മാനിച്ചു. ചിന്ത വാരികയുടെ വാര്‍ഷിക വരിക്കാരുടെ ലിസ്റ്റും ചടങ്ങില്‍ ഏറ്റുവാങ്ങി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/32758/cpi-m-ems-in-vadakara-akg-organized-the-day)