---
title: "തീപിടുത്തം ; വടകര ബ്ലോക്ക് എംപ്ലോയീസ് കോ ഓപറേറ്റിവ് സൊസൈറ്റി കെട്ടിടത്തിന് തീപിടിച്ചു"
english_title: "Fire breaks out at Employees Cooperative Society building, Vatakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/328514/fire-breaks-out-at-employees-cooperative-society-building-vadakara"
published_at: "2025-11-29T12:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/692a9f6d239ab_firee.jpg"
keywords: []
---

# തീപിടുത്തം ; വടകര ബ്ലോക്ക് എംപ്ലോയീസ് കോ ഓപറേറ്റിവ് സൊസൈറ്റി കെട്ടിടത്തിന് തീപിടിച്ചു

> **Lead Summary:** **വടകര: **ഓർക്കാട്ടേരിയിലെ വടകര ബ്ലോക്ക് എംപ്ലോയീസ് കോ ഓപറേറ്റിവ് സൊസൈറ്റി കെട്ടിടത്തിന് തീപിടിച്ചു. വെള്ളിയാഴ്ച ഉച്ചയോടെ സൊസൈറ്റിയിലെ യുപിഎസ് ബാറ്ററിയിൽ നിന്നാണ് തീപിടിച്ചത്.

## Article Content

**വടകര: **ഓർക്കാട്ടേരിയിലെ വടകര ബ്ലോക്ക് എംപ്ലോയീസ് കോ ഓപറേറ്റിവ് സൊസൈറ്റി കെട്ടിടത്തിന് തീപിടിച്ചു. വെള്ളിയാഴ്ച ഉച്ചയോടെ സൊസൈറ്റിയിലെ യുപിഎസ് ബാറ്ററിയിൽ നിന്നാണ് തീപിടിച്ചത്.

ഇൻവർട്ടറും ബാറ്ററിയും വയറിങ്ങും എല്ലാം കത്തി നശിച്ചിരുന്നു. ഷോർട്ട് സർക്യൂട്ടാണ് കാരണമെന്ന് പറയപ്പെടുന്നു. വടകരയിൽനിന്ന് ഫയർഫോഴ്സിൻ്റെ രണ്ട് യൂണിറ്റുകളെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്.

പുക മൂലം കെട്ടിടത്തിൽ കടക്കാൻ പറ്റാത്ത സാഹചര്യമായിരുന്നു. വടകരയിൽനിന്ന് അഡ്വാൻസ് റെസ്ക്യൂ‌ ടെൻഡർ വാഹനം വരുത്തി എക്സ്ഹോസ്റ്റ് ബ്ലോവർ സംവിധാനം ഉപയോഗിച്ച് പുക മുഴുവൻ ഇല്ലാതാക്കിയ ശേഷമാണ് കെട്ടിടത്തിൽ എത്രത്തോളം അപകട സാധ്യതയുണ്ടെന്ന് പരിശോധിക്കാനായത്.

വടകര ഫയർ സ്റ്റേഷൻ ഓഫീസർ വാസത്ത് ചെയ്യച്ചൻ കണ്ടിയുടെ നേതൃത്വത്തിൽ അസി.സ്റ്റേഷൻ ഓഫീസർമാരായ കെ എം ഷമേജ് കുമാർ, എം കെ ഗംഗാധരൻ, സിനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ആർ ദീപക്, ഡ്രൈവർമാരായ പി കെ റിനീഷ്, കെ വി അനിത്ത് കുമാർ, ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർമാരായ എം ലിജു. എം ടി റാഷിദ്, പി അഗീഷ്, ഷാജൻ കെ ദാസ്, ഹോം ഗാർഡുമാരായ ആർ രതീഷ്, കെ ബി സുരേഷ് കുമാർ എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/328514/fire-breaks-out-at-employees-cooperative-society-building-vadakara)