---
title: "കൂടുതൽ സൗകര്യത്തോടെ; ആശാ ഹെൽത്ത് സെന്റർ ഇനി പയ്യോളിയിൽ"
english_title: "Asha Health Center, Payyoli, Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/328603/asha-health-center-payyoli-vadakara"
published_at: "2025-11-29T22:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/692c053f928e5_asha.jpg"
keywords: []
---

# കൂടുതൽ സൗകര്യത്തോടെ; ആശാ ഹെൽത്ത് സെന്റർ ഇനി പയ്യോളിയിൽ

> **Lead Summary:** **വടകര: **ആരോഗ്യരംഗത്ത് 25 വർഷത്തെ വിശ്വാസ്യതയോടെ പ്രവർത്തിക്കുന്ന ആശാ ഹെൽത്ത് കെയറിന്റെ ആശ ഹെൽത്ത് സെൻ്റർ പയ്യോളിയിൽ പ്രവർത്തനം ആരംഭിക്കുന്നു. വടകരയിലെ ആശാ ഹോസ്പിറ്റൽ, വില്ല്യാപ്പള്ളിയിലെ എം.ജെ. ആശാ മൾട്ടി-സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ, ഓർക്കാട്ടേരിയിലെ ആശാ ഹെൽത്ത് സെൻ്റർ എന്നിവയ്ക്ക് പുറമെയാണ് പയ്യോളിയിലെ ഈ പുതിയ സ്ഥാപനം.

## Article Content

**വടകര: **ആരോഗ്യരംഗത്ത് 25 വർഷത്തെ വിശ്വാസ്യതയോടെ പ്രവർത്തിക്കുന്ന ആശാ ഹെൽത്ത് കെയറിന്റെ ആശ ഹെൽത്ത് സെൻ്റർ പയ്യോളിയിൽ പ്രവർത്തനം ആരംഭിക്കുന്നു. വടകരയിലെ ആശാ ഹോസ്പിറ്റൽ, വില്ല്യാപ്പള്ളിയിലെ എം.ജെ. ആശാ മൾട്ടി-സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ, ഓർക്കാട്ടേരിയിലെ ആശാ ഹെൽത്ത് സെൻ്റർ എന്നിവയ്ക്ക് പുറമെയാണ് പയ്യോളിയിലെ ഈ പുതിയ സ്ഥാപനം.

പയ്യോളിയിലെ ആശാ ഹെൽത്ത് സെൻ്റർ ഡിസംബർ 1 ന് രാവിലെ ഒൻപത് മണിക്ക് പ്രവർത്തനം ആരംഭിക്കും. പുതിയ സെൻ്ററിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന എമർജൻസി വിഭാഗം, സ്പെഷ്യാലിറ്റി ഡോക്ടർമാരുടെ സേവനം, ലാബ് സേവനങ്ങൾ, ഫാർമസി, എക്സ്-റേ, ഐ.പി. അഡ്മിഷൻ തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാകും.

പ്രവർത്തനാരംഭത്തിനോട് അനുബന്ധിച്ച് ആദ്യത്തെ പത്തു ദിവസത്തേക്ക് പ്രത്യേക ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ക്യാഷ്വാലിറ്റി ഡോക്ടറുടെ പരിശോധനാ ഫീസ് 50 രൂപ നിരക്കിലും ലാബ് ടെസ്റ്റുകൾക്ക് 30% മുതൽ 50% വരെ കുറവിലും ലഭ്യമാവുന്നതാണ്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/328603/asha-health-center-payyoli-vadakara)