---
title: "വീണ്ടും ജനകീയ സിനിമ; അവള്‍ വരുന്നു 'പ്രകാശം പരത്തുന്ന പെണ്‍കുട്ടി'"
english_title: "prakasham parathunna penkutti, Vadakara, is a popular movie again"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/328686/prakasham-parathunna-penkutti-vadakara-is-a-popular-movie-again"
published_at: "2025-11-30T16:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/692c2acc0842d_vatakaraaaaa.jpg"
keywords: []
---

# വീണ്ടും ജനകീയ സിനിമ; അവള്‍ വരുന്നു 'പ്രകാശം പരത്തുന്ന പെണ്‍കുട്ടി'

> **Lead Summary:** **വടകര: **ജനകീയ സിനിമ സംരംഭങ്ങള്‍ക്ക് ഏറെ വേരുകളുള്ള കടത്തനാടിന്റെ മണ്ണില്‍ നിന്നും വീണ്ടും ജനകീയ സിനിമ. സമാന്തര സിനിമ പ്രസ്ഥാനമായ ഒഡേസ കളക്ടീവിന്റെ പ്രധാന പ്രവര്‍ത്തന കേന്ദ്രമായിരുന്നു വടകര.

## Article Content

**വടകര: **ജനകീയ സിനിമ സംരംഭങ്ങള്‍ക്ക് ഏറെ വേരുകളുള്ള കടത്തനാടിന്റെ മണ്ണില്‍ നിന്നും വീണ്ടും ജനകീയ സിനിമ. സമാന്തര സിനിമ പ്രസ്ഥാനമായ ഒഡേസ കളക്ടീവിന്റെ പ്രധാന പ്രവര്‍ത്തന കേന്ദ്രമായിരുന്നു വടകര.

മൂന്നു പതിറ്റാണ്ടുകള്‍ക്ക് മുമ്പ് സ്ഥാപിക്കപ്പെട്ട ഒഡേസ കളക്ടീവിന്റെ പ്രധാന ചുമതലക്കാരനായിരുന്നു വടകര സ്വദേശിയായ ഒഡേസ സത്യന്‍ എന്നറിയപ്പെടുന്ന സിവി സത്യന്‍ . ആദ്യ സംരംഭമായ ജോണ്‍ എബ്രഹാം സംവിധാനം ചെയ്ത ' അമ്മ അറിയാന്‍ ' എന്ന സിനിമ ഏറെ ശ്രദ്ധിക്കപ്പെട്ടു .

സിനിമയുടെ സാമ്പ്രദായിക ശീലങ്ങളെ അട്ടിമറിച്ച ജനകീയ സിനിമയെ പ്രേക്ഷക സമൂഹം നെഞ്ചിലേറ്റി. രാസലഹരി പുതു തലമുറയെ കാര്‍ന്ന് തിന്നുന്ന വര്‍ത്തമാന സാഹചര്യത്തില്‍ ജനകീയ സിനിമ പ്രവര്‍ത്തകര്‍ മറ്റൊരു ദൗത്യം കൂടി ഏറ്റെടുക്കുകയാണ്. ലഹരി വിരുദ്ധ ബോധവല്‍ക്കരണം ലക്ഷ്യമിട്ട് കുട്ടികളെ കേന്ദ്ര കഥാപാത്രമാക്കി കുട്ടികളുടെ സിനിമ ഒരുങ്ങുന്നു

എന്റെ നന്മ വെല്‍ഫയര്‍ ചാരിറ്റബിള്‍ സൊസൈറ്റിയും, കണ്ണാം തുമ്പി ഫിലിംസും ചേര്‍ന്ന് ജനകീയമായി നിര്‍മ്മിക്കുന്ന 'പ്രകാശം പരത്തുന്ന പെണ്‍കുട്ടി' എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് കോഴിക്കോട് പഴശ്ശിമ്യൂസിയം പ്രിവ്യൂ തീയേറ്ററില്‍ നടന്നു. പ്രസിദ്ധ സംഗീത സംവിധായകന്‍ വിദ്യാധരന്‍ മാഷ് പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ചു. കുട്ടികളെ കേന്ദ്ര കഥാപാത്രമാക്കി ജനകീയ സിനിമ പ്രവര്‍ത്തകര്‍ നിര്‍മ്മിക്കുന്ന 'പ്രകാശം പരത്തുന്ന പെണ്‍കുട്ടി ' കാലഘട്ടം ആവശ്യപ്പെട്ടുന്ന സിനിമയാണെന്ന് പ്രസിദ്ധ സംഗീത സംവിധായകന്‍ വിദ്യാധരന്‍ മാഷ് പറഞ്ഞു.

തുടര്‍ന്ന്, ബാബു വാസുദേവ് അദ്ധ്യഷനായിരുന്ന ചടങ്ങില്‍, പരിസ്ഥിതി പ്രവര്‍ത്തകന്‍, സി.ആര്‍. നീലകണ്ഠന്‍, ജയചന്ദ്രന്‍ മൊകേരി,കോട്ടക്കല്‍ കുഞ്ഞുമൊയ്തീന്‍ കുട്ടി, തമിഴ് നടന്‍ ആടുകുളം മുരുക ദാസ്,കോഴിക്കോട് വിനോദ്, രഞ്ജിത്ത് സര്‍ക്കാര്‍ , വി പി ആര്‍, മുഹമ്മദ് അപ്സര കോട്ടക്കല്‍, കലന്തന്‍ ബഷീര്‍, അനില്‍ വന്ദന, , മോഹന്‍ കാരായി, പി എസ് മനോജ് കുമാര്‍, മധു കുമാര്‍, നടന്‍ ആച്ചി (ഹാഷ്്മി), സഹദേവന്‍ വടകര, സന്ദീപ് ആര്‍ ബല്ലാല്‍, അശ്വിനി അനീഷ് , ജി എന്‍ കാര്‍ത്തിക്, അരവിന്ദ് വളയം എന്നിവര്‍ ആദരവ് ഏറ്റുവാങ്ങി സംസാരിച്ചു. മരണാനന്തര ബഹുമതിയായി മാമുക്കോയക്കുള്ള ആദരവ്, മക്കളായ നിസാര്‍ മാമുകോയ, റഷീദ് മാമുകോയ എന്നിവര്‍ ഏറ്റുവാങ്ങി. സാബു കക്കട്ടില്‍ നന്ദി പറഞ്ഞു.

ചിത്രീകരണത്തിന്റെ ആദ്യ ഷെഡ്യൂള്‍ വട്ടോളിയില്‍ വെച്ച് പൂര്‍ത്തീകരിച്ചിരുന്നു. സെക്കന്റ്് ഷെഡ്യൂള്‍ ഡിസംബര്‍ ആദ്യം കോഴിക്കോട് ആരംഭിക്കും.

തിരക്കഥ, സംവിധാനം - സാബു കക്കട്ടില്‍, ഗാന രചന - ബാബു വാസുദേവ്, ഹരീഷ് ചുഴലി, സാബു കക്കട്ടില്‍, സംഗീതം - സന്ദീപ് ആര്‍. ബല്ലാല്‍, ആലാപനം - മധു ബാലകൃഷ്ണന്‍, അശ്വനി അനീഷ്, സന്ദീപ് ആര്‍.ബി, പി.ആര്‍.ഒ - അയ്മനം സാജന്‍

ആടുകുളം മുരുകദാസ്, നിസാര്‍ മാമുകോയ, സുധി കോഴിക്കോട്, ഷിബു തിലകന്‍, ബാബു വാസുദേവ് നമ്പൂതിരി, വിനോദ് കോഴിക്കോട്,അലൈദ തുടങ്ങിയവര്‍ പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/328686/prakasham-parathunna-penkutti-vadakara-is-a-popular-movie-again)