---
title: "വിജയ തിളക്കത്തിൽ; യുപി സംസ്കൃതം വിഭാഗത്തിൽ ഏഴാം തവണയും മികച്ച വിദ്യാലയമായി അഴിയൂർ ഈസ്റ്റ് യുപി സ്കൂൾ"
english_title: "Azhiyur East UP School is the best school in UP Sanskrit category for the seventh time"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/329157/azhiyur-east-up-school-is-the-best-school-in-up-sanskrit-category-for-the-seventh-time"
published_at: "2025-12-03T13:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/692ff1839f1f8_onchiyam.jpg"
keywords: []
---

# വിജയ തിളക്കത്തിൽ; യുപി സംസ്കൃതം വിഭാഗത്തിൽ ഏഴാം തവണയും മികച്ച വിദ്യാലയമായി അഴിയൂർ ഈസ്റ്റ് യുപി സ്കൂൾ

> **Lead Summary:** **ഒഞ്ചിയം:** റവന്യു ജില്ലാ കലോത്സവത്തിൽ യുപി സംസ്കൃതം വിഭാഗത്തിൽ ഏഴാം തവണയും മികച്ച വിദ്യാല യമായി അഴിയൂർ ഈസ്റ്റ് യുപി സ്കൂൾ. 12 ഇനങ്ങളിലായി 20 കുട്ടികൾ പങ്കെടുത്ത മത്സരത്തിൽ മൂന്ന് ഒന്നാം സ്ഥാനവും നിരവധി രണ്ടും മൂന്നും സ്ഥാനങ്ങളും എ ഗ്രേഡുകളുമായി അറുപതിൽ അറുപത് പോയിൻ്റും നേടിക്കൊണ്ടാണ് വിദ്യാലയത്തിന്റെ ഈ നേട്ടം. മഞ്ജു പാർവതിയാണ് വിദ്യാലയത്തിലെ സംസ്കൃതം അധ്യാപിക.

## Article Content

**ഒഞ്ചിയം:** റവന്യു ജില്ലാ കലോത്സവത്തിൽ യുപി സംസ്കൃതം വിഭാഗത്തിൽ ഏഴാം തവണയും മികച്ച വിദ്യാല യമായി അഴിയൂർ ഈസ്റ്റ് യുപി സ്കൂൾ. 12 ഇനങ്ങളിലായി 20 കുട്ടികൾ പങ്കെടുത്ത മത്സരത്തിൽ മൂന്ന് ഒന്നാം സ്ഥാനവും നിരവധി രണ്ടും മൂന്നും സ്ഥാനങ്ങളും എ ഗ്രേഡുകളുമായി അറുപതിൽ അറുപത് പോയിൻ്റും നേടിക്കൊണ്ടാണ് വിദ്യാലയത്തിന്റെ ഈ നേട്ടം. മഞ്ജു പാർവതിയാണ് വിദ്യാലയത്തിലെ സംസ്കൃതം അധ്യാപിക.

ജില്ലാ കലോത്സവത്തിന്റെ സമാപന സമ്മേളനത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് ട്രോഫി കോഴിക്കോട് റൂറൽ എസ്‌പി ബൈജുവിൽ നിന്ന് വിദ്യാർഥികളും അധ്യാപകരും രക്ഷിതാക്കളും ഏറ്റുവാങ്ങി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/329157/azhiyur-east-up-school-is-the-best-school-in-up-sanskrit-category-for-the-seventh-time)