---
title: "ദിനേശ് കുറ്റിയില്‍ കുടുംബ  സഹായ കമ്മറ്റി ഫണ്ട് കൈമാറി  "
english_title: "Dinesh Kuttiyil Family The Aid Committee handed over the funds"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/32919/dinesh-kuttiyil-family-the-aid-committee-handed-over-the-funds"
published_at: "2022-03-20T20:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6237402651d7e_dinesan family.jpg"
keywords: []
---

# ദിനേശ് കുറ്റിയില്‍ കുടുംബ  സഹായ കമ്മറ്റി ഫണ്ട് കൈമാറി  

> **Lead Summary:** **വില്യാപ്പള്ളി: **സാമൂഹ്യ,നാടകപ്രവര്‍ത്തകനായിരുന്ന ദിനേശ് കുറ്റിയിലിന്റെ ചികിത്സക്കും കുടുംബ സഹായത്തിനുമായി വില്യാപ്പള്ളി അമരാവതി കേന്ദ്രമായി രൂപീകരിക്കപ്പെട്ട കമ്മിറ്റി ശേഖരിച്ച തുക 20032022 ഞായറാഴ്ച അമരാവതിയില്‍ നടന്ന ചടങ്ങില്‍ കുറ്റ്യാടി മണ്ഡലം എം എല്‍ എ കുഞ്ഞമ്മദ്കുട്ടി മാസ്റ്റര്‍ കുടുംബത്തിന് കൈമാറി.

## Article Content

**വില്യാപ്പള്ളി: **സാമൂഹ്യ,നാടകപ്രവര്‍ത്തകനായിരുന്ന ദിനേശ് കുറ്റിയിലിന്റെ ചികിത്സക്കും കുടുംബ സഹായത്തിനുമായി വില്യാപ്പള്ളി അമരാവതി കേന്ദ്രമായി രൂപീകരിക്കപ്പെട്ട കമ്മിറ്റി ശേഖരിച്ച തുക 20032022 ഞായറാഴ്ച അമരാവതിയില്‍ നടന്ന ചടങ്ങില്‍ കുറ്റ്യാടി മണ്ഡലം എം എല്‍ എ കുഞ്ഞമ്മദ്കുട്ടി മാസ്റ്റര്‍ കുടുംബത്തിന് കൈമാറി.

വില്യാപ്പള്ളി ഗ്രാമപ്പഞ്ചായത് പ്രസിഡന്റ് കെ കെ ബിജുള അധ്യക്ഷയായ ചടങ്ങില്‍ തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ ഓ എം ബാബു, എം കെ റഫീഖ് എന്നിവരും വില്യാപ്പള്ളി ഗ്രാമപ്പഞ്ചായത് മെമ്പര്‍മാരായ സുബിഷ, വിദ്യാധരന്‍ എന്നിവരും സംസാരിച്ചു . കമ്മിറ്റി കണ്‍വീനര്‍ വി കെ മനോജന്‍ മാസ്റ്റര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു .

കുടുംബത്തിന് വേണ്ടി വാര്‍ഡ് മെമ്പര്‍ നസീമ തട്ടാംകുനി ഫണ്ട് ഏറ്റുവാങ്ങി .വില്യാപ്പള്ളി പഞ്ചായത്ത് വൈസ് പ്രസിഡന്റും രക്ഷാധികാരിയുമായ പി കെ മുരളി സ്വാഗതവും ട്രഷറര്‍ യൂനസ് മലാറമ്പത് നന്ദിയും അറിയിച്ചു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/32919/dinesh-kuttiyil-family-the-aid-committee-handed-over-the-funds)