---
title: "അഴിയൂര്‍ പൂഴിത്തലയില്‍ ബസ്സുകള്‍ കൂട്ടിയിടിച്ച്  20 പേര്‍ക്ക് പരിക്ക്"
english_title: "Buses collide at Azhiyoor poozhithala 20 people were injured"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/32923/buses-collide-at-azhiyoor-poozhithala-20-people-were-injured"
published_at: "2022-03-20T20:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62374677d9ab4_accident nh .jpg"
keywords: []
---

# അഴിയൂര്‍ പൂഴിത്തലയില്‍ ബസ്സുകള്‍ കൂട്ടിയിടിച്ച്  20 പേര്‍ക്ക് പരിക്ക്

> **Lead Summary:** **വടകര: **ദേശീയപാതയില്‍ അഴിയൂര്‍ പൂഴിത്തലയില്‍ ബസ്സുകള്‍ കൂട്ടിയിടിച്ച് 20 ഓളം പേര്‍ക്ക് പരിക്ക്. അഴിയൂര്‍ പൂഴിത്തലയില്‍ ഷനീന ടാക്കീസിന് മുന്നില്‍ വെച്ച് ഇന്ന് രാവിലെയാണ് അപകടം നടന്നത്.

## Article Content

**വടകര: **ദേശീയപാതയില്‍ അഴിയൂര്‍ പൂഴിത്തലയില്‍ ബസ്സുകള്‍ കൂട്ടിയിടിച്ച് 20 ഓളം പേര്‍ക്ക് പരിക്ക്. അഴിയൂര്‍ പൂഴിത്തലയില്‍ ഷനീന ടാക്കീസിന് മുന്നില്‍ വെച്ച് ഇന്ന് രാവിലെയാണ് അപകടം നടന്നത്.

കൊയിലാണ്ടി ഓമശ്ശേരി പുത്തൂരില്‍ നിന്നും കണ്ണൂര്‍ വിസ്മയ പാര്‍ക്കിലേക്ക് പോകുന്ന ടൂറിസ്റ്റ് ബസും തളിപ്പറമ്പ് നിന്ന് അടിമാലിയിലേക്ക് പോകുന്ന കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസുമാണ് കൂട്ടിയിടിച്ചത്.

അപകടത്തെ തുടര്‍ന്ന് ദേശീയ പാതയില്‍ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടിരുന്നു. സാങ്കേതിക പ്രശ്‌നങ്ങളെ തുടര്‍ന്ന് അപകടത്തില്‍ ബസ്സുകള്‍ നീക്കം ഏറെ വൈകിയിരുന്നു.

ഡ്രൈവര്‍മാര്‍ ഒഴികെയുള്ളവരുടെ പരിക്ക് സാരമുള്ളതല്ല. പരിക്കേറ്റവരെ വടകരയിലേയും മാഹിയിലേയും ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇരു ബസ്സുകളുടേയും മുന്‍ ഭാഗം പൂര്‍ണ്ണമായും തകര്‍ന്നിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/32923/buses-collide-at-azhiyoor-poozhithala-20-people-were-injured)