---
title: "സ്ഥാനാർഥി ടി കെ സിബി അഴിയൂരിൽ തെരഞ്ഞെടുപ്പ് പര്യടനം നടത്തി"
english_title: "Candidate TK Sibi conducted an election tour in Azhiyur"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/329339/candidate-tk-sibi-conducted-an-election-tour-in-azhiyur"
published_at: "2025-12-04T13:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69313d8d1c127_paryadanam.jpg"
keywords: []
---

# സ്ഥാനാർഥി ടി കെ സിബി അഴിയൂരിൽ തെരഞ്ഞെടുപ്പ് പര്യടനം നടത്തി

> **Lead Summary:** **അഴിയൂർ:** അഴിയൂർ ജില്ലാ പഞ്ചായത്ത് ജനകീയമുന്നണി സ്ഥാനാർത്ഥി ടി.കെ.സിബിയുടെ അഴിയൂരിലെ തെരഞ്ഞെടുപ്പ് പര്യടന പരിപാടിക്ക് കൊളരാട് തെരുവിൽ തുടക്കമായി.

## Article Content

**അഴിയൂർ:** അഴിയൂർ ജില്ലാ പഞ്ചായത്ത് ജനകീയമുന്നണി സ്ഥാനാർത്ഥി ടി.കെ.സിബിയുടെ അഴിയൂരിലെ തെരഞ്ഞെടുപ്പ് പര്യടന പരിപാടിക്ക് കൊളരാട് തെരുവിൽ തുടക്കമായി.

പര്യടനം മുസ്ലിം ലീഗ് ജില്ല കമ്മിറ്റി അംഗം യു എ റഹിം ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ മുന്നണി പഞ്ചായത്ത് കൺവീനർ ടി.സി രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥി ടി.കെ. സിബി , ഗ്രാമ ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാർത്ഥികളായ വി പി പ്രകാശൻ , പ്രദിപൻ മാടായി, ഡിവിഷൻ ചെയർമാൻ ബാബു ഒഞ്ചിയം: പി ബാബുരാജ്, പ്രദീപ് ചോമ്പാല , സി കെ വി ശ്വൻ, കുളങ്ങര ചന്ദ്രൻ , പാമ്പള്ളി ബാലകൃഷ്ണൻ , സോമൻ കൊളരാട്, എം പി ദേവദാസ് എന്നിവർ പ്രസംഗിച്ചു.. പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിൽ വോട്ട് അഭ്യർത്ഥന നടത്തി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/329339/candidate-tk-sibi-conducted-an-election-tour-in-azhiyur)