---
title: "നാടെങ്ങും കളിയാവേശം ;  ഐഎസ്എല്‍ ടൂര്‍ണ്ണമെന്റ്  ഹൈദരബാദ് എഫ് സിക്ക് കിരീടം "
english_title: "ISL Tournament Hyderabad FC wins title"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/32937/isl-tournament-hyderabad-fc-wins-title"
published_at: "2022-03-20T22:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62375f085c133_isl big sreen.jpg"
keywords: []
---

# നാടെങ്ങും കളിയാവേശം ;  ഐഎസ്എല്‍ ടൂര്‍ണ്ണമെന്റ്  ഹൈദരബാദ് എഫ് സിക്ക് കിരീടം 

> **Lead Summary:** വടകര: ഐഎസ്എല്‍ ടൂര്‍ണ്ണമെന്റില്‍ കേരള ബ്ലാസ്‌റ്റേഴ്‌സും ഹൈദരബാദ് എഫ് സി കേരള ഫൈനല്‍ നാടെങ്ങുമുള്ള ഫുട്‌ബോള്‍ പ്രേമികള്‍ ബിഗ് സ്‌ക്രീനില്‍ കളി കണ്ടു. ഡിവൈഎഫ്‌ഐ ഉള്‍പ്പെടെയുള്ള യുവജന സംഘനകള്‍ വിവിധ കേന്ദ്രങ്ങളില്‍ ബിഗ് സ്‌ക്രീനില്‍ കളി കാണാനുള്ള അവസരം ഒരുക്കിയിരുന്നു. ഓര്‍ക്കാട്ടേരി ടി പി ഭവനില്‍ സംഘടിപ്പിച്ച ഫുട്‌ബോള്‍ പ്രദര്‍ശനത്തില്‍ കെ കെ രമ എംഎല്‍എ ഉള്‍പ്പെടെയുള്ളവര്‍ ഫുട്‌ബോള്‍ പ്രേമികള്‍ക്കൊപ്പം ചേര്‍ന്നു. കുറിഞ്ഞാലിയോട്ട് ഹരിത ജംഗ്്ഷ്‌നില്‍ ഹരിത കുറിഞ്ഞാലിയോടിന്റെ നേതൃത്വത്തില്‍ നടന്ന ഫുട്‌ബോള്‍ പ്രദര്‍ശനം കാണാന്‍ നിരിവധി പേരെത്തേി.

## Article Content

വടകര: ഐഎസ്എല്‍ ടൂര്‍ണ്ണമെന്റില്‍ കേരള ബ്ലാസ്‌റ്റേഴ്‌സും ഹൈദരബാദ് എഫ് സി കേരള ഫൈനല്‍ നാടെങ്ങുമുള്ള ഫുട്‌ബോള്‍ പ്രേമികള്‍ ബിഗ് സ്‌ക്രീനില്‍ കളി കണ്ടു. ഡിവൈഎഫ്‌ഐ ഉള്‍പ്പെടെയുള്ള യുവജന സംഘനകള്‍ വിവിധ കേന്ദ്രങ്ങളില്‍ ബിഗ് സ്‌ക്രീനില്‍ കളി കാണാനുള്ള അവസരം ഒരുക്കിയിരുന്നു. ഓര്‍ക്കാട്ടേരി ടി പി ഭവനില്‍ സംഘടിപ്പിച്ച ഫുട്‌ബോള്‍ പ്രദര്‍ശനത്തില്‍ കെ കെ രമ എംഎല്‍എ ഉള്‍പ്പെടെയുള്ളവര്‍ ഫുട്‌ബോള്‍ പ്രേമികള്‍ക്കൊപ്പം ചേര്‍ന്നു. കുറിഞ്ഞാലിയോട്ട് ഹരിത ജംഗ്്ഷ്‌നില്‍ ഹരിത കുറിഞ്ഞാലിയോടിന്റെ നേതൃത്വത്തില്‍ നടന്ന ഫുട്‌ബോള്‍ പ്രദര്‍ശനം കാണാന്‍ നിരിവധി പേരെത്തേി.

വാശിയേറിയ മത്സരത്തില്‍ ഇരു ടീമും ഓരോ ഗോള്‍ വീതം നേടി സമനിലയില്‍ എത്തിയപ്പോള്‍ എക്‌സ്ട്ര ടൈമില്‍ നേടിയ ഗോളിലൂടെ ഹൈദരാബാദ് എഫ്‌സി കിരീടം നേടുകയായിരുന്നു. ബ്ലാസ്റ്റേഴ്‌സിനെ രാഹുല്‍ കെ പി മുന്നിലെത്തിച്ചപ്പോള്‍ സാഹില്‍ ടവോര ഹൈദരാബാദിനെ ഒപ്പമെത്തിക്കുകയായിരുന്നു.

കിക്കോഫായി ആദ്യ മിനുറ്റിനുള്ളില്‍ തന്നെ ബ്ലാസ്റ്റേഴ്‌സ് ആദ്യ ആക്രമണത്തിന് കുതിച്ചു. 11ാം മിനുറ്റില്‍ സൗവിക് ചക്രവര്‍ത്തിയുടെ ലോംഗ് റേഞ്ചര്‍ ഗില്ലിന്റെ കൈകളിലൊരുങ്ങി. 15ാം മിനുറ്റില്‍ ഖബ്രയുടെ ക്രോസ് ഡയസിന്റെ തലയില്‍ തലോടി പുറത്തേക്ക് പോയി. 20ാം മിനുറ്റില്‍ രാഹുല്‍ കെ പിയുടെ ഷോട്ട് ബാറിന് മുകളിലൂടെ കടന്നുപോയി. തൊട്ടുപിന്നാലെ ആല്‍വാരോ വാസ്‌ക്വസ് ഹൈദരാബാദ് ഗോള്‍മുഖത്ത് കനത്ത ഭീഷണിയൊരുക്കി. 30ാം മിനുറ്റില്‍ പോസ്റ്റിന്റെ വലത് ഭാഗത്തേക്ക് പതിവ് ശൈലിയില്‍ ലൂണ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. 39ാം മിനുറ്റില്‍ വാസ്‌ക്വസിന്റെ ബുള്ളറ്റ് ഷോട്ട് ക്രോസ് ബാറില്‍ തട്ടിത്തെറിച്ചത് മഞ്ഞപ്പടയ്ക്ക് തിരിച്ചടിയായി. തൊട്ടുപിന്നാലെ ഹൈദരാബാദിന്റെ കൗണ്ടര്‍ അറ്റാക്കും വിജയിച്ചില്ല.

ഇഞ്ചുറിടൈമില്‍ ഗില്ലിന്റെ തകര്‍പ്പന്‍ സേവ് രക്ഷയ്ക്കെത്തി. ഹൈദരാബാദ് സ്‌ട്രൈക്കര്‍ ബെര്‍ത്തലോമ്യൂ ഒഗ്‌ബെച്ചെയെ പൂട്ടാന്‍ ബ്ലാസ്റ്റേഴ്‌സിനായി. ഇതോടെ ഇരു ടീമും ഗോള്‍രഹിതമായി ഇടവേളയ്ക്ക് പിരിഞ്ഞു. രണ്ടാംപകുതിയുടെ തുടക്കത്തില്‍ ജാവോ വിക്ടറിന്റെ ലോംഗ് റേഞ്ചര്‍ ഗില്‍ പറന്ന് തടുത്തിട്ടു. 5ാം മിനുറ്റില്‍ ഫസ്റ്റ് ഷോട്ട് കളിച്ച ഒഗ്‌ബെച്ചെയുടെ ലക്ഷ്യം പാളി. 62ാം മിനുറ്റില്‍ ഒഗ്‌ബെച്ചെയുടെ മറ്റൊരു ഷോട്ട് കൂടി പാളി. എന്നാല്‍ 69ാം മിനുറ്റില്‍ മലയാളിക്കരുത്തില്‍ ബ്ലാസ്റ്റേഴ്‌സ് മുന്നിലെത്തി. കട്ടിമണിയയുടെ പ്രതിരോധം തകര്‍ത്ത ലോംഗ് റേഞ്ചറിലൂടെ രാഹുല്‍ കെ പി ബ്ലാസ്റ്റേഴ്‌സിനെ മുന്നിലെത്തിച്ചു.

തൊട്ടുപിന്നാലെ ബോക്‌സിന് തൊട്ടുപുറത്തുനിന്ന് ഹൈദരാബാദിന്റെ മിന്നല്‍ ഫ്രീകിക്ക് ഗില്ലിന്റെ ഗംഭീര സേവില്‍ അപ്രത്യക്ഷമായത് ബ്ലാസ്റ്റേഴ്‌സിനെ കാത്തു. പിന്നാലെ ഇരു ടീമും ആക്രമണം കടുപ്പിച്ചു. 88ാം മിനുറ്റില്‍ ടവോരയുടെ ലോംഗ് വോളി ഹൈദരാബാദിനെ ഒപ്പമെത്തിക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/32937/isl-tournament-hyderabad-fc-wins-title)