---
title: "കോട്ടപ്പള്ളിയിൽ വടകര - മാഹി കനാൽ പാലത്തിന്റെ പുനർനിർമ്മാണ പവൃത്തിക്ക് തുടക്കം "
english_title: "Reconstruction work begins on Vadakara-Mahe Canal Bridge in Kottapalli"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/329539/reconstruction-work-begins-on-vadakara-mahe-canal-bridge-in-kottapalli"
published_at: "2025-12-05T14:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6932a2a9bc798_kottappally.jpg"
keywords: []
---

# കോട്ടപ്പള്ളിയിൽ വടകര - മാഹി കനാൽ പാലത്തിന്റെ പുനർനിർമ്മാണ പവൃത്തിക്ക് തുടക്കം 

> **Lead Summary:** **വടകര:** മാഹി കനാലിന് കുറുകെ കോട്ടപ്പള്ളിയിൽ നിർമിക്കുന്ന പുതിയ പാലത്തിന്റെ പ്രവൃത്തി തുടങ്ങി. 17.6 കോടി രൂപയാണ് പാലം നിർമിക്കുന്നതിനായി അനുവദിച്ചത്.

## Article Content

**വടകര:** മാഹി കനാലിന് കുറുകെ കോട്ടപ്പള്ളിയിൽ നിർമിക്കുന്ന പുതിയ പാലത്തിന്റെ പ്രവൃത്തി തുടങ്ങി. 17.6 കോടി രൂപയാണ് പാലം നിർമിക്കുന്നതിനായി അനുവദിച്ചത്.

വടകര മാഹി കനാൽ ദേശീയ ജലപാത നിലവാരത്തിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായാണ് കോട്ടപ്പള്ളിയിൽ പഴയ പാലം പൊളിച്ച് പുനർനിർമിക്കുന്നത്.

കനാലിലൂടെ ജലയാനങ്ങൾക്ക് പോകാൻ കഴിയുന്ന വീതിയിലാണ് നിർമാണം. പ്രവൃത്തിയുടെ ഭാഗമായി സർവീസ് റോഡ് നിർമാണം ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റി ആരംഭിച്ചു. കാവിൽ തിക്കുനി റോഡിൽ 12 മീറ്റർ വീതിയിലാണ് പാലം. പാലത്തിനടിയിലായി 32 മീറ്റർ വീതിയിലും, ജലനിരപ്പിൽനിന്ന് 6 മീറ്റർ ഉയരത്തിലും ജലയാനങ്ങൾക്ക് പോകാൻ സാധിക്കുന്ന തരത്തിലാണ് നിർമാണം. നിലവിൽ പാലത്തിനടി യിൽ കനാലിൻ്റെ വീതി 11 മീറ്റർ മാത്രമാണ്. നിർമാണത്തിന്റെ നിർവഹണ ചുമതല ഉൾനാടൻ ജലഗതാഗത വിഭാഗത്തിനാണ്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/329539/reconstruction-work-begins-on-vadakara-mahe-canal-bridge-in-kottapalli)