---
title: "അഴിയൂരില്‍ കുടിവെള്ള പരിശോധനയും   ബോധവല്‍കരണ ക്ലാസും സംഘടിപ്പിച്ചു"
english_title: "testing of drinking water and Awareness class was also organized  in Azhiyur "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/33068/testing-of-drinking-water-and-awareness-class-was-also-organized-in-azhiyur"
published_at: "2022-03-21T18:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/623873bfc973b_seminar photo.jpg"
keywords: []
---

# അഴിയൂരില്‍ കുടിവെള്ള പരിശോധനയും   ബോധവല്‍കരണ ക്ലാസും സംഘടിപ്പിച്ചു

> **Lead Summary:** **വടകര:** അഴിയൂരില്‍ ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ സഹായത്തോടെ അത്താണിക്കല്‍ റസിഡന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ സൗജന്യ കിണര്‍ വെള്ളം പരിശോധനയും ബോധവല്കരണവും സംഘടിപ്പിച്ചു .അത്താണിക്കല്‍ റെസിഡന്‍സ് അസോസിയേഷനാണ് അത്താണിക്കല്‍ സ്‌കൂളില്‍ വെച്ച് പരിപാടി നടത്തിയത് .

## Article Content

**വടകര:** അഴിയൂരില്‍ ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ സഹായത്തോടെ അത്താണിക്കല്‍ റസിഡന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ സൗജന്യ കിണര്‍ വെള്ളം പരിശോധനയും ബോധവല്കരണവും സംഘടിപ്പിച്ചു .അത്താണിക്കല്‍ റെസിഡന്‍സ് അസോസിയേഷനാണ് അത്താണിക്കല്‍ സ്‌കൂളില്‍ വെച്ച് പരിപാടി നടത്തിയത് .

ഭക്ഷ്യസുരക്ഷ വകുപ്പിന്റെ സഞ്ചരിക്കുന്ന ലബോറട്ടറിയുടെ സേവനം ഉപയോഗിച്ചണ് 96 വീടുകളിലെ കുടിവെള്ള പരിശോധന നടത്തിയത്. തുടര്‍ന്ന് ഭക്ഷണത്തിലെ മായങ്ങളെ കുറിച്ചും ആരോഗ്യകരമായ ജീവിതത്തെ കുറിച്ചും വടകര ഭക്ഷ്യസുരക്ഷ ഓഫീസര്‍ ഡോക്ടര്‍ ജിതിന്‍രാജ് ക്ലാസ്സെടുത്തു.

ചടങ്ങില്‍ ലബോറട്ടറിയുടെ പ്രവര്‍ത്തനം നേരിട്ട് ലാബ് ടെക്ക് നിഷന്‍ ജിഷ്ണു വിശദികരിച്ചു.അംഗങ്ങളുടെ സംശയനിവാരണവും ഉണ്ടായിരുന്നു. ചടങ്ങില്‍ പഞ്ചായത്ത് സെക്രട്ടറി ടി ഷാഹുല്‍ ഹമീദ്, അസോസിയേഷന്റെ പ്രസിഡന്റ് ഇ സുധാകരന്‍ സെക്രട്ടറി രാവിദ്ദ് മാസ്റ്റര്‍,ഭാരവാഹികള്‍ ആയ കെ കുഞ്ഞമ്മദ്, തുടങ്ങിയവര്‍ പങ്കെടുത്തു സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/33068/testing-of-drinking-water-and-awareness-class-was-also-organized-in-azhiyur)