---
title: "ചോമ്പാല്‍ ഹാര്‍ബറില്‍ സൗകര്യക്കുറവ് ; മത്സ്യവിതരണത്തൊഴിലാളി യൂണിയന്‍ നിവേദനം നല്‍കി"
english_title: " Inconvenience at Chompal Harbor; Fishermen's Union filed a petition"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/33073/inconvenience-at-chompal-harbor-fishermens-union-filed-a-petition"
published_at: "2022-03-21T18:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62387c0eb2d1e_k k rema photo.jpg"
keywords: []
---

# ചോമ്പാല്‍ ഹാര്‍ബറില്‍ സൗകര്യക്കുറവ് ; മത്സ്യവിതരണത്തൊഴിലാളി യൂണിയന്‍ നിവേദനം നല്‍കി

> **Lead Summary:** **ചോമ്പാല: **ചോമ്പാല്‍ ഹാര്‍ബറില്‍ സൗകര്യക്കുറവ് പരിഹരിക്കാന്‍ ചോമ്പാല്‍ മത്സ്യവിതരണത്തൊഴിലാളി യൂണിയന്‍ നേതൃത്തത്തില്‍ ജനകീയ ഒപ്പ് ശേഖരണം നടത്തി അധികാരികള്‍ക്ക് നിവേദനം സമര്‍പ്പിച്ചു.

## Article Content

**ചോമ്പാല: **ചോമ്പാല്‍ ഹാര്‍ബറില്‍ സൗകര്യക്കുറവ് പരിഹരിക്കാന്‍ ചോമ്പാല്‍ മത്സ്യവിതരണത്തൊഴിലാളി യൂണിയന്‍ നേതൃത്തത്തില്‍ ജനകീയ ഒപ്പ് ശേഖരണം നടത്തി അധികാരികള്‍ക്ക് നിവേദനം സമര്‍പ്പിച്ചു.

പാര്‍ക്കിംഗ് സൗകര്യം വര്‍ദ്ധിപ്പിക്കുക, സ്ഥിരം ഡോക്ടര്‍ ഉള്‍പ്പെടെ ഹാര്‍ബറില്‍ ചികിത്സാ സൗകര്യം ഒരുക്കുക, ശുദ്ധമായ കുടിവെള്ള സംവിധാനം ഒരുക്കുക, ടോയ്‌ലറ്റ് സൗകര്യം ഉപയോഗപ്രദമാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് നിവേദനം സമര്‍പ്പിച്ചത്.

 കെ കെ രമ എംഎല്‍എ, അഴിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഉമ്മര്‍,ഹാര്‍ബര്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ എന്നിവര്‍ക്കാണ് നിവേദനം സമര്‍പ്പിച്ചത്. യൂണിയന്‍ പ്രസിഡണ്ട് സുബ്രഹ്മണ്യന്‍ സെക്രട്ടറി ഷംസീര്‍ ചോമ്പാല, ട്രഷറര്‍ റഷീദ് മടപ്പള്ളി തുടങ്ങിയവര്‍ നിവേദകസംഘത്തില്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/33073/inconvenience-at-chompal-harbor-fishermens-union-filed-a-petition)