---
title: "ഡിവൈഎഫ്‌ഐ കോഴിക്കോട് ജില്ലാ സമ്മേളനം   വടകരയില്‍ സ്വാഗതസംഘം ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചു"
english_title: "DYFI Kozhikode District Conference Vadakara Welcome Office Office started functioning"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/33118/dyfi-kozhikode-district-conference-vadakara-welcome-office-office-started-functioning"
published_at: "2022-03-21T22:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6238b4b943cd1_minister tp.jpg"
keywords: []
---

# ഡിവൈഎഫ്‌ഐ കോഴിക്കോട് ജില്ലാ സമ്മേളനം   വടകരയില്‍ സ്വാഗതസംഘം ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചു

> **Lead Summary:** **വടകര **:ഡിവൈഎഫ്‌ഐ യുടെ പതിനഞ്ചാമത് കോഴിക്കോട് ജില്ലാസമ്മേളന സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം സി പി ഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പറും എം എല്‍ എയുമായ ടി പി രാമകൃഷ്ണന്‍ നിര്‍വ്വഹിച്ചു.

## Article Content

**വടകര **:ഡിവൈഎഫ്‌ഐ യുടെ പതിനഞ്ചാമത് കോഴിക്കോട് ജില്ലാസമ്മേളന സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം സി പി ഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പറും എം എല്‍ എയുമായ ടി പി രാമകൃഷ്ണന്‍ നിര്‍വ്വഹിച്ചു.

ഡി വൈ എഫ് ഐ സംസ്ഥാന കമ്മറ്റി മെമ്പര്‍ അഡ്വ കെ.വി ലേഖ അധ്യക്ഷത വഹിച്ചു.

ഡി വൈ എഫ് ഐ ജില്ലാ സെക്രട്ടറി വി വസീഫ്, ജില്ലാ പ്രസിഡണ്ട് എല്‍ ജി ലിജീഷ്, സംസ്ഥാന കമ്മറ്റി മെമ്പര്‍ പി സി ഷൈജു, ജില്ലാ സെക്രട്ടറിയേറ്റ് മെമ്പര്‍ കെ.പി ശ്രീജിത്ത്, രാജേഷ് പുതുശ്ശേരി എന്നിവര്‍ സംസാരിച്ചു.

സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍ എന്‍ കെ അഖിലേഷ് സ്വാഗതം പറഞ്ഞു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/33118/dyfi-kozhikode-district-conference-vadakara-welcome-office-office-started-functioning)