---
title: " മണിയൂരിലെ കൃഷിയിടങ്ങളിൽ വ്യാപക കാട്ടുപന്നി ആക്രമണം"
english_title: "Widespread wild boar attack on farms in Maniyoor"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/331218/widespread-wild-boar-attack-on-farms-in-maniyoor"
published_at: "2025-12-15T11:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/693fa798110ce_maniyur.jpg"
keywords: []
---

#  മണിയൂരിലെ കൃഷിയിടങ്ങളിൽ വ്യാപക കാട്ടുപന്നി ആക്രമണം

> **Lead Summary:** **മണിയൂർ: **മണിയൂർ പഞ്ചായത്തിലെ തുരുത്തിപ്പാലത്തിന് സമീപം പറമ്പത്ത് താഴ വേന്തലിൽ താഴ ഭാഗങ്ങളിലെ കൃഷിയിടങ്ങളിൽ വ്യാപക കാട്ടുപന്നി ആക്രമണം.

## Article Content

**മണിയൂർ: **മണിയൂർ പഞ്ചായത്തിലെ തുരുത്തിപ്പാലത്തിന് സമീപം പറമ്പത്ത് താഴ വേന്തലിൽ താഴ ഭാഗങ്ങളിലെ കൃഷിയിടങ്ങളിൽ വ്യാപക കാട്ടുപന്നി ആക്രമണം.

ഏക്കർ കണക്കിന് നേന്ത്ര വാഴകൃഷിയാണ് കാട്ടുപന്നി ആക്രമണത്തിൽ നശിച്ചത്. വേന്തലിൽ ഗംഗാധരന്റെ ഉടമസ്ഥതയിലുള്ള 150ഓളം നേന്ത്ര വാഴക്കന്നുകൾ കഴിഞ്ഞ ദിവസം കാട്ടുപന്നി നശിപ്പിച്ചു.

തൈ നട്ട് ഒന്നും മൂന്നും മാസം കഴിഞ്ഞ വാഴക്കന്നുകളാണ് കാമ്പുതിന്ന് നശിച്ചുപോയത്. വർഷങ്ങളായി നേന്ത്രവാഴ കൃഷിചെയ്യുന്ന ആളാണ് ഗംഗാധരൻ. മേഖലയിൽ കാട്ടുപന്നിയുടെ ശല്യം രൂക്ഷമായത് കർഷകരെ പ്രയാസത്തിലാക്കുന്നുണ്ട്

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/331218/widespread-wild-boar-attack-on-farms-in-maniyoor)