---
title: "സി പി ഐ കാര്‍ത്തികപ്പള്ളി ബ്രാഞ്ച് സമ്മേളനം കുടുംബ സംഗമം  സംഘടിപ്പിച്ചു"
english_title: "CPI Karthikapally Branch Conference Family reunion was organized"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/33140/cpi-karthikapally-branch-conference-family-reunion-was-organized"
published_at: "2022-03-22T08:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62393ea2f1f5b_cpi sammelaanam.jpg"
keywords: []
---

# സി പി ഐ കാര്‍ത്തികപ്പള്ളി ബ്രാഞ്ച് സമ്മേളനം കുടുംബ സംഗമം  സംഘടിപ്പിച്ചു

> **Lead Summary:** **വില്യാപ്പള്ളി: **സി പി ഐ കാര്‍ത്തികപ്പള്ളി ബ്രാഞ്ച് സമ്മേളനത്തിന്റെ ഭാഗമായി 'നൂഞ്ഞിയില്‍ കൃഷ്ണന്‍ മാസ്റ്റര്‍ നഗറി' ല്‍ നടന്ന കുടുംബ സംഗമം കെ ഗംഗാധരക്കുറുപ്പ് ഉദ്ഘടാനം ചെയ്തു. ഇ കെ വിജയന്‍ എം എല്‍ എ രാഷ്ട്രീയ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ടി സി നിഷ അധ്യ ക്ഷത വഹിച്ചു. പി പി രാഘവന്‍ പതാക ഉയര്‍ത്തി.

## Article Content

**വില്യാപ്പള്ളി: **സി പി ഐ കാര്‍ത്തികപ്പള്ളി ബ്രാഞ്ച് സമ്മേളനത്തിന്റെ ഭാഗമായി 'നൂഞ്ഞിയില്‍ കൃഷ്ണന്‍ മാസ്റ്റര്‍ നഗറി' ല്‍ നടന്ന കുടുംബ സംഗമം കെ ഗംഗാധരക്കുറുപ്പ് ഉദ്ഘടാനം ചെയ്തു. ഇ കെ വിജയന്‍ എം എല്‍ എ രാഷ്ട്രീയ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ടി സി നിഷ അധ്യ ക്ഷത വഹിച്ചു. പി പി രാഘവന്‍ പതാക ഉയര്‍ത്തി.

രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തിയാണ് സമ്മേളന നടപടികള്‍ ആ രംഭിച്ചത്. ടി ചന്ദ്രന്‍ രക്തസാക്ഷി പ്രമേയവും, എ രാജു അനുശോചന പ്രമേയവും അവതരിപ്പിച്ചു. എല്‍ എസ് എസ് ജേതാവ് പിണ ങ്ങോട്ട് ആഗ്‌നേയ സജീവന് കെ ഗംഗാധരക്കുറുപ്പും, യു എസ് എസ് വിജയിയായ പൂക്കണ്ടി ശിവാനി ശശിക്ക് എ കെ കുഞ്ഞിക്കണാ രനും ഉപ ഹാരം നല്‍കി ആദരിച്ചു. ഉച്ചക്ക് ശേഷം നടന്ന പ്രതിനിധി സമ്മേളനത്തില്‍ ഐ എം അശോകന്‍ അധ്യക്ഷത വഹിച്ചു. എ കെ കുഞ്ഞി ക്കണാരന്‍ സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

ഒ എം അശോകന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. റിപ്പോര്‍ട്ടി ന്മേലുള്ള ചര്‍ച്ച യില്‍ വിവിധ വിഷയങ്ങളില്‍ മറുപടിയായി ഇ രാധാകൃഷ്ണന്‍, എന്‍ എം ബിജു, സി ബാബു, എം സുനില്‍ കുമാര്‍ എ ന്നിവര്‍ സംസാരി ച്ചു. പുതിയ ഭാരവാഹികളായി ഓ എം അശോകന്‍ (സെക്ര), കെ എം ഹരിദാസ്(അസി.സെക്ര) എന്നിവരെ തെര ഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/33140/cpi-karthikapally-branch-conference-family-reunion-was-organized)