---
title: "കരാറില്‍ ഒപ്പുവെച്ചു  അഴിയൂരില്‍ പൊതുശ്മശാനം  യാഥാര്‍ത്ഥ്യമാകുന്നു "
english_title: "The contract was signed The public cemetery in Azhiyur is becoming a reality"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/33190/the-contract-was-signed-the-public-cemetery-in-azhiyur-is-becoming-a-reality"
published_at: "2022-03-22T12:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62396f5f77a64_contract.jpg"
keywords: []
---

# കരാറില്‍ ഒപ്പുവെച്ചു  അഴിയൂരില്‍ പൊതുശ്മശാനം  യാഥാര്‍ത്ഥ്യമാകുന്നു 

> **Lead Summary:** **അഴിയൂര്‍:** അഴിയൂരില്‍ പൊതുശ്മശാനം യാഥാര്‍ത്ഥ്യമാകുന്നു . ജില്ലാ പഞ്ചായത്തിന്റെ 40 ലക്ഷം രൂപ ഉള്‍പ്പെടെ 95 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് പ്രകാരം നാലാം വാര്‍ഡിലെ സര്‍ക്കാര്‍ അനുവദിച്ച സ്ഥലത്ത് നിര്‍മ്മാണം ആരംഭിക്കുന്ന അഴിയൂര്‍ പൊതു ശ്മശാനത്തിന് സര്‍ക്കാര്‍ ഏജന്‍സിയായ സില്‍ക്ക് ( സ്റ്റില്‍ ഇന്‍ഡസ്ട്രിയല്‍ കേരള ലിമിറ്റഡ് )മായി പഞ്ചായത്ത് കരാറില്‍ ഏര്‍പ്പെട്ടു.

## Article Content

**അഴിയൂര്‍:** അഴിയൂരില്‍ പൊതുശ്മശാനം യാഥാര്‍ത്ഥ്യമാകുന്നു . ജില്ലാ പഞ്ചായത്തിന്റെ 40 ലക്ഷം രൂപ ഉള്‍പ്പെടെ 95 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് പ്രകാരം നാലാം വാര്‍ഡിലെ സര്‍ക്കാര്‍ അനുവദിച്ച സ്ഥലത്ത് നിര്‍മ്മാണം ആരംഭിക്കുന്ന അഴിയൂര്‍ പൊതു ശ്മശാനത്തിന് സര്‍ക്കാര്‍ ഏജന്‍സിയായ സില്‍ക്ക് ( സ്റ്റില്‍ ഇന്‍ഡസ്ട്രിയല്‍ കേരള ലിമിറ്റഡ് )മായി പഞ്ചായത്ത് കരാറില്‍ ഏര്‍പ്പെട്ടു.

നേരത്തെ 62 ലക്ഷം രൂപയായിരുന്നു എസ്റ്റിമേറ്റ് തുക എങ്കില്‍ ഇപ്പോള്‍ ജി എസ് ടി അടക്കം നിര്‍മാണത്തിന് 95 ലക്ഷം രൂപയാണ് പുതുക്കിയ എസ്റ്റിമേറ്റ്. പൊതു ശ്മശാനത്തിലേക്ക് വഴി ലഭ്യമല്ലാത്തതിനാല്‍ വാര്‍ഡ് മെമ്പര്‍ മാരുടെ നേതൃത്വത്തില്‍ നാട്ടുകാരില്‍ നിന്നും പിരിവെടുത്ത് മൂന്ന് മീറ്റര്‍ വഴി സ്ഥലം പഞ്ചായത്ത് വിലക്കു വാങ്ങുകയും അവിടെയുണ്ടായിരുന്ന 11 തെങ്ങുകള്‍ കഴിഞ്ഞ ദിവസം പഞ്ചായത്ത് മുറിച്ചുമാറ്റുകയും ചെയ്തിട്ടുണ്ട്. നിര്‍മ്മാണത്തിന്റെ ആരംഭം 24ന് വൈകുന്നേരം നടക്കും.

തദവസരത്തില്‍ നിര്‍മ്മാണ കമ്പനിക്ക് 20% മുന്‍കൂര്‍ തുക നല്‍കും. പഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഉമ്മറിന്റെ സാന്നിധ്യത്തിലാണ് കരാര്‍ ഒപ്പുവെച്ചത് സില്‍ക്ക് സെയില്‍സ് മാനേജര്‍ കുഞ്ഞികൃഷ്ണന്‍, പഞ്ചായത്ത് സെക്രട്ടറി ടി ഷാഹുല്‍ ഹമീദ്, നിര്‍വഹണ ഉദ്യോഗസ്ഥന്‍ അസിസ്റ്റന്റ് സെക്രട്ടറി പി ജ്യോതിഷ്, ജനപ്രതിനിധികള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/33190/the-contract-was-signed-the-public-cemetery-in-azhiyur-is-becoming-a-reality)