---
title: "അരങ്ങില്‍ ശ്രീധരന്‍ ജന്മ ശതാബ്ദി  ആഘോഷം  മാര്‍ച്ച് 23 ന് തുടക്കമാകും"
english_title: "Sreedharan's birth centenary on stage The celebration will start on March 23"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/33253/sreedharans-birth-centenary-on-stage-the-celebration-will-start-on-march-23"
published_at: "2022-03-22T15:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6239a14341292_arangil sreedran.jpg"
keywords: []
---

# അരങ്ങില്‍ ശ്രീധരന്‍ ജന്മ ശതാബ്ദി  ആഘോഷം  മാര്‍ച്ച് 23 ന് തുടക്കമാകും

> **Lead Summary:** **വടകര**: പ്രമുഖ സോഷ്യലിസ്റ്റും മുന്‍ കേന്ദ്ര മന്ത്രിയുമായിരുന്ന അരങ്ങില്‍ ശ്രീധരന്റെ ജന്മ ശതാബ്ദി ആഘോഷം 2022 മാര്‍ച്ച് 23 ന് വൈകു:3 മണിക്ക് കോഴിക്കോട് ടൗണ്‍ഹാളില്‍ തുടക്കമാകും. അടിയന്തിരാവസ്ഥയുടെ രക്തസാക്ഷി സ്‌നേഹലത റെഡിയോടൊപ്പം പരപ്പന അഗ്രഹര ജയിലില്‍ ഇന്ദിരയുടെ കറുത്ത പട്ടാളത്തിന്റെ ക്രൂര പീഡനങ്ങള്‍ ഏറ്റുവാങ്ങിയ കര്‍ണാടകയിലെ പ്രമുഖ സോഷ്യലിസ്റ്റും മുന്‍ നിയമസഭാംഗവുമായ മൈക്കിള്‍ ഫെര്‍ണാണ്ടസ് ആഘോഷ പരിപാടികളുടെ ഉദ്ഘാടനം നിര്‍വ്വഹിക്കും.

## Article Content

**വടകര**: പ്രമുഖ സോഷ്യലിസ്റ്റും മുന്‍ കേന്ദ്ര മന്ത്രിയുമായിരുന്ന അരങ്ങില്‍ ശ്രീധരന്റെ ജന്മ ശതാബ്ദി ആഘോഷം 2022 മാര്‍ച്ച് 23 ന് വൈകു:3 മണിക്ക് കോഴിക്കോട് ടൗണ്‍ഹാളില്‍ തുടക്കമാകും. അടിയന്തിരാവസ്ഥയുടെ രക്തസാക്ഷി സ്‌നേഹലത റെഡിയോടൊപ്പം പരപ്പന അഗ്രഹര ജയിലില്‍ ഇന്ദിരയുടെ കറുത്ത പട്ടാളത്തിന്റെ ക്രൂര പീഡനങ്ങള്‍ ഏറ്റുവാങ്ങിയ കര്‍ണാടകയിലെ പ്രമുഖ സോഷ്യലിസ്റ്റും മുന്‍ നിയമസഭാംഗവുമായ മൈക്കിള്‍ ഫെര്‍ണാണ്ടസ് ആഘോഷ പരിപാടികളുടെ ഉദ്ഘാടനം നിര്‍വ്വഹിക്കും.

എല്‍.ജെ.ഡി കോഴിക്കോട് ജില്ലാകമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന ആഘോഷ പരിപാടിയില്‍ ജില്ലാ പ്രസിഡണ്ട് മനയത്ത് ചന്ദ്രന്‍ ആദ്ധ്യക്ഷത വഹിക്കും. അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി ഡോ. വര്‍ഗ്ഗീസ് ജോര്‍ജ് മുഖ്യ പ്രഭാഷണം നടത്തും.

എം.കെ പ്രേംനാഥ്, എം.കെ ഭാസ്‌കരന്‍, എം.പി ശിവാനന്ദന്‍, സലീം മടവൂര്‍, പി.എം തോമസ്സ്, പി. കിഷന്‍ ചന്ദ്, എന്‍.കെ വത്സന്‍, കൊഴുക്കല്ലൂര്‍ ഭാസ്‌കരന്‍, എന്‍.സി മൊയിന്‍കുട്ടി, ജെ.എന്‍ പ്രേംഭാസിന്‍, മനേഷ് കുളങ്ങര എന്നിവര്‍ സംസാരിക്കും.

ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പരിപാടിക്ക് രൂപം നല്‍കിയിട്ടുണ്ട്. സെമിനാറുകള്‍, സമ്മേളനങ്ങള്‍, ചരിത്ര പ്രദര്‍ശനം, സ്മരണിക പ്രകാശനം തുടങ്ങിയ പരിപാടികള്‍ നടക്കും. 2023 മാര്‍ച്ചില്‍ നടക്കുന്ന റാലിയോട്കൂടി സമാപിക്കും.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/33253/sreedharans-birth-centenary-on-stage-the-celebration-will-start-on-march-23)