---
title: "വടകരയിലെ കെപിസിസി സമ്മേളനത്തിന്  91 ാം വാര്‍ഷികം ; പ്രബന്ധ രചനാ മത്സരം സംഘടിപ്പിക്കുന്നു"
english_title: "91st Anniversary of KPCC Conference in Vadakara; Organizes essay writing competition"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/33260/91st-anniversary-of-kpcc-conference-in-vadakara-organizes-essay-writing-competition"
published_at: "2022-03-22T16:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6239a815afbaa_congress flag.jpg"
keywords: []
---

# വടകരയിലെ കെപിസിസി സമ്മേളനത്തിന്  91 ാം വാര്‍ഷികം ; പ്രബന്ധ രചനാ മത്സരം സംഘടിപ്പിക്കുന്നു

> **Lead Summary:** **വടകര: **കെ. പി.സി.സി വിചാര്‍ വിഭാഗിന്റെ ആഭി മുഖ്യത്തില്‍ വടകര നാരായണ നഗരം കെപിസിസി സമ്മേളനത്തിന്റെ തൊ ന്നൂറ്റി ഒന്നാം വാര്‍ഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി ഹൈസ്‌കൂള്‍,ഹയര്‍ സെക്കന്ററി, കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രബന്ധ രചനാമത്സരം സംഘടിപ്പിക്കുന്നു.

## Article Content

**വടകര: **കെ. പി.സി.സി വിചാര്‍ വിഭാഗിന്റെ ആഭി മുഖ്യത്തില്‍ വടകര നാരായണ നഗരം കെപിസിസി സമ്മേളനത്തിന്റെ തൊ ന്നൂറ്റി ഒന്നാം വാര്‍ഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി ഹൈസ്‌കൂള്‍,ഹയര്‍ സെക്കന്ററി, കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രബന്ധ രചനാമത്സരം സംഘടിപ്പിക്കുന്നു.

ഇന്ത്യന്‍ ജനാധിപത്യം നേരിടുന്ന പുത്തന്‍ വെല്ലുവിളികള്‍ എന്ന വിഷയത്തില്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും,മതേതര ഭാരതം നിങ്ങളുടെ വീക്ഷണകോണിലൂടെ എന്ന വിഷയത്തില്‍ ഹയര്‍ സെക്കന്റ റി ,കോളേജ് വിദ്യാര്‍ത്ഥി കള്‍ക്കുമാണ് മത്സരം നടക്കുന്നത്.

രചനകള്‍ ഏപ്രില്‍ 15 നകം ഹരീന്ദ്രന്‍ കരിമ്പനപ്പാലം, നട്ട് സ്ട്രീറ്റ് (പി. ഒ)വടകര എന്ന വിലാസത്തില്‍ ലഭിക്കണമെന്ന് സ്വാഗത സംഘം ചെയര്‍മാന്‍ അഡ്വ. ഇ. നാരായണന്‍ നായര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/33260/91st-anniversary-of-kpcc-conference-in-vadakara-organizes-essay-writing-competition)