---
title: "ഇരിങ്ങൽ സർഗാലയ അന്താരാഷ്ട്ര കലാ കരകൗശല മേള ഉദ്ഘാടനം ഇന്ന്"
english_title: "Iringal Sargalaya International Arts and Crafts Fair inauguration"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/332977/iringal-sargalaya-international-arts-and-crafts-fair-inauguration"
published_at: "2025-12-25T11:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/694cd822acbe7_sargaalaya.jpg"
keywords: []
---

# ഇരിങ്ങൽ സർഗാലയ അന്താരാഷ്ട്ര കലാ കരകൗശല മേള ഉദ്ഘാടനം ഇന്ന്

> **Lead Summary:** **പയ്യോളി: [vatakara.truevisionnews.com]**ഇരിങ്ങൽ സർഗാലയ അന്താരാഷ്ട്ര കലാ കരകൗശല മേളയുടെ ഉദ്ഘാടനം ഇന്ന് വൈകിട്ട് 6 മണിക്ക് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും.

## Article Content

**പയ്യോളി: [vatakara.truevisionnews.com]**ഇരിങ്ങൽ സർഗാലയ അന്താരാഷ്ട്ര കലാ കരകൗശല മേളയുടെ ഉദ്ഘാടനം ഇന്ന് വൈകിട്ട് 6 മണിക്ക് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും.

> ഷാഫി പറമ്പിൽ എംപി, കലക്ടർ സ്നേഹിൽ കുമാർ സിങ് എന്നിവർ പങ്കെടുക്കും. തുടർന്ന്, "റാസാ ലൈവ്' സംഗീത പരിപാടി അരങ്ങേറും.

ബുധൻ കിഴൂർ നർത്തകി നൃത്തവിദ്യാലയം അവതരിപ്പിച്ച രംഗപൂജ, തിരുവാതിര, കേരളനടനം, ഭരതനാട്യം എന്നീ നൃത്ത രൂപങ്ങൾ കോർത്തിണക്കിയ കലാസന്ധ്യ ശ്രദ്ധേയമായി.

കോവലന്റെയും കണ്ണകിയുടെയും കഥ പറഞ്ഞ സംഗീത ശില്പവും അരങ്ങേറി. കലാപരിപാടികൾ ആസ്വധിക്കുന്നതിനായി വിപുലമായ സൗകര്യങ്ങളാണ് മേളയോടനുബന്ധിച്ച് സർഗാലയ ഒരുക്കിയിട്ടുള്ളത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/332977/iringal-sargalaya-international-arts-and-crafts-fair-inauguration)