---
title: " വിരമിക്കും മുൻപേ; പോസ്റ്റ് മാൻ രാജീവൻ എം കെയെ ആദരിച്ചു"
english_title: "Postman Rajeev honored MK before retiring"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/333544/postman-rajeev-honored-mk-before-retiring"
published_at: "2025-12-28T22:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/695167f65d8ca_retiring.jpg"
keywords: []
---

#  വിരമിക്കും മുൻപേ; പോസ്റ്റ് മാൻ രാജീവൻ എം കെയെ ആദരിച്ചു

> **Lead Summary:** **വടകര: ** വടകര കോടതി കോംപ്ലക്‌സിലെ റിക്രിയേഷൻ ക്ലബ്ബിന്റ ആഭിമുഖ്യത്തിൽ തപാൽ വകുപ്പിൽ നിന്നും 42 വർഷത്തെ സേവനം പൂർത്തിയാക്കി വിരമിക്കുന്ന പോസ്റ്റ് മാൻ രാജീവൻ എം കെയെ ആദരിച്ചു.

## Article Content

**വടകര: ** വടകര കോടതി കോംപ്ലക്‌സിലെ റിക്രിയേഷൻ ക്ലബ്ബിന്റ ആഭിമുഖ്യത്തിൽ തപാൽ വകുപ്പിൽ നിന്നും 42 വർഷത്തെ സേവനം പൂർത്തിയാക്കി വിരമിക്കുന്ന പോസ്റ്റ് മാൻ രാജീവൻ എം കെയെ ആദരിച്ചു.

റിക്രിയേഷൻ ക്ലബ്ബ് പ്രസിഡണ്ട് റുബിന എസ്. കെ അധ്യക്ഷത വഹിച്ച ചടങ്ങിൽ എൻഡിപിഎസ് ജഡ്ജ് ബിജു വി. ജെ പോസ്റ്മാനെ മൊമെന്റോ നൽകി ആദരിച്ചു.

സിവിൽ ജഡ്ജ് (ജൂനിയർ ഡിവിഷൻ) ഐശ്വര്യ ടി ഉപഹാര സമർപ്പണവും നടത്തി. റിക്രിയേഷൻ ക്ലബ്ബ് സെക്രട്ടറി പ്രകാശൻ കെ സ്വാഗതം പറഞ്ഞ ചടങ്ങിൽ ട്രഷറർ പ്രമോദ് പിടി നന്ദിയും പറഞ്ഞു . കോടതി ജീവനക്കാർ, തപാൽ വകുപ്പ് ജീവനക്കാർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/333544/postman-rajeev-honored-mk-before-retiring)