---
title: "ജില്ലയില്‍ നാളെ മുതല്‍ അനിശ്ചിതകാല  ബസ് പണിമുടക്ക്"
english_title: " Bus strike start  from tomorrow"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/33378/bus-strike-start-from-tomorrow"
published_at: "2022-03-23T09:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/623a977f59abc_bus strike .jpg"
keywords: []
---

# ജില്ലയില്‍ നാളെ മുതല്‍ അനിശ്ചിതകാല  ബസ് പണിമുടക്ക്

> **Lead Summary:** **വടകര: ** ബസുടമ സംയുക്ത സമരസമിതി നേതൃത്വത്തില്‍ 24ന് തുടങ്ങുന്ന അനിശ്ചിതകാല പണിമുടക്കില്‍ ജില്ലയിലെ മുഴുവന്‍ സ്വകാര്യ ബസുകളും പങ്കുചേരുമെന്ന് ജില്ലാ ബസ് ഓണേഴ്‌സ് സംയുക്ത സമര സമിതി ഭാരവാഹികള്‍ അറിയിച്ചു.

## Article Content

**വടകര: ** ബസുടമ സംയുക്ത സമരസമിതി നേതൃത്വത്തില്‍ 24ന് തുടങ്ങുന്ന അനിശ്ചിതകാല പണിമുടക്കില്‍ ജില്ലയിലെ മുഴുവന്‍ സ്വകാര്യ ബസുകളും പങ്കുചേരുമെന്ന് ജില്ലാ ബസ് ഓണേഴ്‌സ് സംയുക്ത സമര സമിതി ഭാരവാഹികള്‍ അറിയിച്ചു.

മിനിമം ചാര്‍ജ് 12 രൂപയാക്കണം. കിലോമീറ്ററിന് 1.10 രൂപയാക്കുക, വിദ്യാര്‍ഥികളുടെ ടിക്കറ്റ് നിരക്ക് ആറുരൂപയും കിലോമീറ്റര്‍ നിരക്ക് നിലവിലുള്ളതിന്റെ 50 ശതമാനവും ആക്കുക. കോവിഡ് കാലത്തെ റോഡ് നികുതി ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് അനിശ്ചിതകാല സമരം.

സംയുക്ത സമരസമിതി ചെയര്‍മാന്‍ കെ ടി വാസുദേവന്‍, കണ്‍വീനര്‍ കെ രാധാകൃഷ്ണന്‍, എം തുളസീദാസന്‍, പി വി സുഭാഷ് ബാബു എന്നിവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/33378/bus-strike-start-from-tomorrow)