---
title: "തോടന്നൂര്‍ യു.പി സ്‌കൂളില്‍ ശാസ്ത്ര പ്രദര്‍ശനം നടത്തി "
english_title: "Science exhibition was held at Thodannur UP School"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/33464/science-exhibition-was-held-at-thodannur-up-school"
published_at: "2022-03-23T15:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/623aeb2e20aef_science feset.jpg"
keywords: []
---

# തോടന്നൂര്‍ യു.പി സ്‌കൂളില്‍ ശാസ്ത്ര പ്രദര്‍ശനം നടത്തി 

> **Lead Summary:** **തോടന്നൂര്‍ :** സ്‌കൂള്‍ ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ തോടന്നൂര്‍ യു.പി.സ്‌കൂളില്‍ ശാസ്ത്ര പ്രദര്‍ശനം നടത്തി. നൂതന ശാസ്ത്ര ആശയങ്ങള്‍ പരീക്ഷണങ്ങളിലൂടെ കുട്ടികള്‍ അവതരിപ്പിച്ചു.

## Article Content

**തോടന്നൂര്‍ :** സ്‌കൂള്‍ ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ തോടന്നൂര്‍ യു.പി.സ്‌കൂളില്‍ ശാസ്ത്ര പ്രദര്‍ശനം നടത്തി. നൂതന ശാസ്ത്ര ആശയങ്ങള്‍ പരീക്ഷണങ്ങളിലൂടെ കുട്ടികള്‍ അവതരിപ്പിച്ചു.

ശാസ്ത്ര പാo പുസ്തകവുമായി ബന്ധപ്പെട്ട നിരവധി പരീക്ഷണങ്ങളും കുട്ടികള്‍ അവതരിപ്പിച്ചു.

പ്രധാനാധ്യാപകന്‍ സി.കെ. മനോജ് കുമാര്‍ പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് സെക്രട്ടറി വി.കെ.സുബൈര്‍, സയന്‍സ് ക്ലബ് കോ ഓര്‍ഡിനേറ്റര്‍ സി.ആര്‍. സജിത്ത്, എ. പ്രിയ, സി.വി.ഹാഫിസ്, രമ്യ എന്നിവര്‍ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/33464/science-exhibition-was-held-at-thodannur-up-school)