---
title: "വാഹനാപകടങ്ങൾ കുറയ്ക്കുന്നതിനായി ഡ്രൈവർമാർക്ക് ബോധവത്കരണ ക്ലാസ്സ് നടത്തി"
english_title: "Awareness class held for drivers to reduce traffic accidents"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/334981/awareness-class-held-for-drivers-to-reduce-traffic-accidents"
published_at: "2026-01-06T14:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/695cca57dedbe_police.jpg"
keywords: []
---

# വാഹനാപകടങ്ങൾ കുറയ്ക്കുന്നതിനായി ഡ്രൈവർമാർക്ക് ബോധവത്കരണ ക്ലാസ്സ് നടത്തി

> **Lead Summary:** **വടകര: **വാഹനാപകടങ്ങൾ കുറയ്ക്കുന്നതിനായി ഡ്രൈവർമാർക്ക് ബോധവത്കരണ ക്ലാസ്സ് നടത്തി. കേന്ദ്രസർക്കാറിന്റെ നിർദേശപ്രകാരം 'സടക് സുരക്ഷാ അഭിയാൻ 2026' എന്ന പേരിൽ ഒരു മാസം നീളുന്ന റോഡ് സുരക്ഷാ മാസാചരണത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം കോഴിക്കോട് റൂറൽ അഡീഷണൽ സൂപ്രണ്ട് ഓഫ് പോലീസ് എ.പി.ചന്ദ്രൻ നിർവഹിച്ചു.

## Article Content

**വടകര: **വാഹനാപകടങ്ങൾ കുറയ്ക്കുന്നതിനായി ഡ്രൈവർമാർക്ക് ബോധവത്കരണ ക്ലാസ്സ് നടത്തി. കേന്ദ്രസർക്കാറിന്റെ നിർദേശപ്രകാരം 'സടക് സുരക്ഷാ അഭിയാൻ 2026' എന്ന പേരിൽ ഒരു മാസം നീളുന്ന റോഡ് സുരക്ഷാ മാസാചരണത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം കോഴിക്കോട് റൂറൽ അഡീഷണൽ സൂപ്രണ്ട് ഓഫ് പോലീസ് എ.പി.ചന്ദ്രൻ നിർവഹിച്ചു.

വടകര ആർടിഒ പി.രാജേഷ് അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ മുഹമ്മദ് കവിരാജ് റോഡ് സുരക്ഷ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഓൾ കേരള മോട്ടോർ ഡ്രൈവിംഗ് സ്കൂൾ അസോസിയേഷനെ പ്രതിനിധീകരിച്ചു ബാലാമണി സംസാരിച്ചു.

ജോയിന്റ് ആർടിഒ പി.കെ.സജീഷ് സ്വാഗതവും മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ സനൽ.വി മണപ്പള്ളി നന്ദിയും പറഞ്ഞു. റോഡ് സുരക്ഷാ മാസാചരണത്തിന്റെ ഭാഗമായി ബോധവൽക്കരണ ക്ലാസുകളും സെമിനാറുകളും വാഹന പരിശോധനകളും ഉൾപ്പെടെയുള്ള വിപുലമായ പരിപാടികൾ വരും ദിവസങ്ങളിൽ നടക്കുമെന്ന് വടകര ആർടിഒ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/334981/awareness-class-held-for-drivers-to-reduce-traffic-accidents)