---
title: "യുവ വ്യവസായി സ്ഥലം നല്‍കി  അഴിയൂരില്‍ ഉത്സവഛായയില്‍ അംഗനവാടി കെട്ടിടത്തിന് ശിലയിട്ടു"
english_title: " The young businessman gave the land and laid the foundation stone for the Anganwadi building in a festive atmosphere in Azhiyur"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/33499/the-young-businessman-gave-the-land-and-laid-the-foundation-stone-for-the-anganwadi-building-in-a-festive-atmosphere-in-azhiyur"
published_at: "2022-03-23T17:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/623b1311eccad_KP GIRIJA .jpg"
keywords: []
---

# യുവ വ്യവസായി സ്ഥലം നല്‍കി  അഴിയൂരില്‍ ഉത്സവഛായയില്‍ അംഗനവാടി കെട്ടിടത്തിന് ശിലയിട്ടു

> **Lead Summary:** **അഴിയൂര്‍:** അഴിയൂര്‍ ഗ്രാമപഞ്ചായത്തില്‍ ഏറ്റവും കൂടുതല്‍ ജനനിബിഡമായ മൂന്നാം വാര്‍ഡില്‍ കോവക്കലില്‍ സ്വന്തമായി അംഗനവാടി കെട്ടിടം നിര്‍മിക്കാന്‍ വേണ്ടി പൊതുപ്രവര്‍ത്തകനും യുവ വ്യവസായിയുമായ ലിജേഷ് സംഭാവന ചെയ്ത 3 സെന്റ് സ്ഥലത്ത് പുതിയ അംഗനവാടി കെട്ടിടം നിര്‍മ്മിക്കുന്നതിന് വേണ്ടിയിട്ടുള്ള കെട്ടിടത്തിന് ശിലയിട്ടു.

## Article Content

**അഴിയൂര്‍:** അഴിയൂര്‍ ഗ്രാമപഞ്ചായത്തില്‍ ഏറ്റവും കൂടുതല്‍ ജനനിബിഡമായ മൂന്നാം വാര്‍ഡില്‍ കോവക്കലില്‍ സ്വന്തമായി അംഗനവാടി കെട്ടിടം നിര്‍മിക്കാന്‍ വേണ്ടി പൊതുപ്രവര്‍ത്തകനും യുവ വ്യവസായിയുമായ ലിജേഷ് സംഭാവന ചെയ്ത 3 സെന്റ് സ്ഥലത്ത് പുതിയ അംഗനവാടി കെട്ടിടം നിര്‍മ്മിക്കുന്നതിന് വേണ്ടിയിട്ടുള്ള കെട്ടിടത്തിന് ശിലയിട്ടു.

ബ്ലോക്ക് പഞ്ചായത്ത് 5ലക്ഷം രൂപയും അഴിയൂര്‍ ഗ്രാമപഞ്ചായത്ത് 5ലക്ഷം രൂപയും ആകെ 10 ലക്ഷം രൂപക്ക് 400സ്‌ക്വയര്‍ഫീറ്റ് വിസ്തീര്‍ണത്തിലാണ് അംഗനവാടി കെട്ടിടം നിര്‍മ്മിക്കുന്നത്.കുട്ടികള്‍ക്ക് പഠിക്കാന്‍ ആവശ്യമായ സൗകര്യങ്ങളും അവര്‍ക്ക് ജീവിത വളര്‍ച്ചക്ക് അനുകൂലമായ രീതിയിലുള്ള നിര്‍മാണമാണ് നടത്തുക .അഴിയൂര്‍ പഞ്ചായത്തില്‍ 28 അംഗനവാടികളില്‍ 10 അംഗന്‍വാടികള്‍ക്ക് കെട്ടിടം ഇല്ല.കഴിഞ്ഞ ദിവസം ബ്ലോക്ക് പഞ്ചായത്തിന്റെ സഹായത്തോടുകൂടി 14ആം വാര്‍ഡില്‍ പുതിയ കെട്ടിടത്തിന്റെ ശിലയിട്ടിട്ടുണ്ട്. 11,12 വാര്‍ഡുകളില്‍ കെട്ടിടം നിര്‍മ്മിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടന്നുവരുന്നുണ്ട്.

കെട്ടിടനിര്‍മ്മാണ ശിലാസ്ഥാപന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മര്‍ അധ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. പി ഗിരിജ ശിലാസ്ഥാപനം നടത്തി.

വൈസ് പ്രസിഡന്റ് ശശിധരന്‍ തോട്ടത്തില്‍ ,വാര്‍ഡ് മെമ്പര്‍ ഫിറോസ് കാളാണ്ടി ,അഴിയൂര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി ടി ഷാഹുല്‍ ഹമീദ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കെ ബിന്ദു,,സി ഡി എസ് ചെയര്‍പേഴ്‌സണ്‍ ബിന്ദു ജെയ്‌സണ്‍ ,സുമ, ഷൈജ,ശോഭ, വിനോദ് കടവത്, പ്രേമലത,പ്രകാശന്‍ മൈത്രി, സുനില്‍ ബാബു, കെ പി പ്രമോദ് മഹിജ തോട്ടത്തില്‍,ശ്രീജു കുനിയില്‍, മിഥുന്‍ലാല്‍,കെ പി രാജന്‍ മാസ്റ്റര്‍ ,കോവുക്കല്‍ വിജയന്‍ എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ വെച്ച് സ്ഥലം സംഭാവന നല്‍കിയ ലിജേഷിനെ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശശിധരന്‍ തോട്ടത്തില്‍ ആദരിച്ചു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/33499/the-young-businessman-gave-the-land-and-laid-the-foundation-stone-for-the-anganwadi-building-in-a-festive-atmosphere-in-azhiyur)