---
title: "കോപ്പോളില്‍ വീണ്ടും മോഷണം  ; അന്വേഷണം ശക്തമാക്കി   വടകര പൊലീസ്"
english_title: "Another robbery at KOpol's office and store."
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/33507/another-robbery-at-kopols-office-and-store"
published_at: "2022-03-23T18:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/623b1a95e02ef_koppol office.jpg"
keywords: []
---

# കോപ്പോളില്‍ വീണ്ടും മോഷണം  ; അന്വേഷണം ശക്തമാക്കി   വടകര പൊലീസ്

> **Lead Summary:** **വടകര : **കോപ്പോളിന്റെ ഓഫീസിലും സ്റ്റോറിലും വീണ്ടും മോഷണം. ഒരു മാസത്തിനിടെ രണ്ടാം തവണയാണ് കള്ളന്‍ കയറുന്നത്. പണം നഷ്ടപ്പെട്ടില്ലെങ്കിലും ഇന്റര്‍നെറ്റ് റൂട്ടര്‍ കളവ് പോയി. ഫെബ്രുവരി 20 നാണ് നേരത്തെ മോഷണം നടന്നത്.

## Article Content

**വടകര : **കോപ്പോളിന്റെ ഓഫീസിലും സ്റ്റോറിലും വീണ്ടും മോഷണം. ഒരു മാസത്തിനിടെ രണ്ടാം തവണയാണ് കള്ളന്‍ കയറുന്നത്. പണം നഷ്ടപ്പെട്ടില്ലെങ്കിലും ഇന്റര്‍നെറ്റ് റൂട്ടര്‍ കളവ് പോയി. ഫെബ്രുവരി 20 നാണ് നേരത്തെ മോഷണം നടന്നത്.

അന്ന് 25,000 രൂപയും സിസിടിവിയുടെ ഹാര്‍ഡ് ഡിസ്‌ക്കും അന്ന് മോഷണം പോയിരുന്നു.

ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുന്നതിനിടെയാണ് വീണ്ടും കള്ളന്‍ കയറിയത്. ഇന്ന് രാവിലെ ഓഫീസിലെത്തിയ ജീവനക്കാരാണ് മോഷണം നടന്നത് കാണുന്നത്. സാധാനങ്ങളെല്ലാം വാരിവലിച്ചിട്ട നിലയിലാണ്.

നേരത്തെ മോഷണം നടന്നതിനാല്‍ ഇവിടെ പണം സൂക്ഷിക്കാറില്ല. ഓരേ സ്ഥാപനത്തില്‍ വീണ്ടും കളവ് നടന്ന സാഹചര്യത്തില്‍ പൊലീസിനെതിരെ ആക്ഷേപം ശക്തമാണ്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/33507/another-robbery-at-kopols-office-and-store)