---
title: "ചികിത്സക്കിടെ ലൈംഗികാതിക്രമം വടകര സ്വദേശിയായ ഡോക്ടര്‍ റിമാന്‍ഡില്‍"
english_title: " Sexual abuse during treatment Doctor from Vadakara remanded"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/33520/sexual-abuse-during-treatment-doctor-from-vadakara-remanded"
published_at: "2022-03-23T19:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/623b2cd426e85_dr shijth.jpg"
keywords: []
---

# ചികിത്സക്കിടെ ലൈംഗികാതിക്രമം വടകര സ്വദേശിയായ ഡോക്ടര്‍ റിമാന്‍ഡില്‍

> **Lead Summary:** **വടകര:** ചികിത്സക്കിടെ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ ഡോക്ടര്‍ റിമാന്‍ഡില്‍. ആയഞ്ചേരിയിലെ ക്ലിനിക്കില്‍ ജോലി ചെയ്യുന്ന ദന്ത ഡോക്ടറായ വടകര പ്രണവം വീട്ടില്‍ ഷിത്തിനെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ്് ചെയ്തിരുന്നു.

## Article Content

**വടകര:** ചികിത്സക്കിടെ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ ഡോക്ടര്‍ റിമാന്‍ഡില്‍. ആയഞ്ചേരിയിലെ ക്ലിനിക്കില്‍ ജോലി ചെയ്യുന്ന ദന്ത ഡോക്ടറായ വടകര പ്രണവം വീട്ടില്‍ ഷിത്തിനെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ്് ചെയ്തിരുന്നു.

വടകര മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ഡോക്ടറെ രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു. ചൊവ്വാഴ്ച രാവിലെ 12.30 ഓടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്.

പല്ല് വേദനയെ തുടര്‍ന്ന് ചികിത്സ തേടിയെത്തി യുവതിയുടെ ശരീര ഭാഗങ്ങളില്‍ സ്പര്‍ശിച്ചെന്നാണ് പരാതി. യുവതി ഭര്‍ത്താവിനേയും ബന്ധുക്കേളയും വിളിച്ച് വരുത്തി പരാതി നല്‍കുകയായിരുന്നു.

ഡോക്ടറെ യുവതിയുടെ ബന്ധുക്കളെ മര്‍ദ്ദിച്ചെന്നും പരാതിയുണ്ട്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/33520/sexual-abuse-during-treatment-doctor-from-vadakara-remanded)