---
title: "തിരുവള്ളൂർ - ആയഞ്ചേരി റോഡ് പൂർണ്ണമായും ബിഎംബിസി നിലവാരത്തിലേക്ക്"
english_title: "Thiruvallur - Ayanjary road completely upgraded to BMBC standard"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/335742/thiruvallur-ayanjary-road-completely-upgraded-to-bmbc-standard"
published_at: "2026-01-10T19:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69625969eb2af_ayancheri.jpg"
keywords: []
---

# തിരുവള്ളൂർ - ആയഞ്ചേരി റോഡ് പൂർണ്ണമായും ബിഎംബിസി നിലവാരത്തിലേക്ക്

> **Lead Summary:** **ആയഞ്ചേരി:[vatakara.truevisionnews.com]** തിരുവള്ളൂർ - ആയഞ്ചേരി റോഡ് മുഴുവനായി ബിഎംബിസി നിലവാരത്തിലേക്ക് ഉയരുകയാണ്. സംസ്ഥാന സർക്കാർ അനുവദിച്ച വിവിധ പദ്ധതികളുടെ ഭാഗമായാണ് 5.9 കിലോമീറ്റർ നീളമുള്ള പൊതുമരാമത്ത് വകുപ്പ് റോഡ് പുനർനവീകരിക്കുന്നത്.

## Article Content

**ആയഞ്ചേരി:[vatakara.truevisionnews.com]** തിരുവള്ളൂർ - ആയഞ്ചേരി റോഡ് മുഴുവനായി ബിഎംബിസി നിലവാരത്തിലേക്ക് ഉയരുകയാണ്. സംസ്ഥാന സർക്കാർ അനുവദിച്ച വിവിധ പദ്ധതികളുടെ ഭാഗമായാണ് 5.9 കിലോമീറ്റർ നീളമുള്ള പൊതുമരാമത്ത് വകുപ്പ് റോഡ് പുനർനവീകരിക്കുന്നത്.

ആയഞ്ചേരിയിൽ നിന്നുള്ള 1 കിലോമീറ്റർ ഭാഗം പ്രവൃത്തി 1.50 കോടി രൂപ ഉപയോഗിച്ച് പൂർത്തിയാക്കി കഴിഞ്ഞു. ബാക്കിയുള്ള 2.1 കിലോമീറ്റർ നീളമുള്ള റോഡിൻറെ പ്രവൃത്തി രണ്ട് ഘട്ടങ്ങളിലായാണ് നടന്നുവരുന്നത്. ഇതിനായി 3 കോടി രൂപയും, 1.50 കോടി രൂപയുമാണ് രണ്ട് ഘട്ടങ്ങളിലായി സംസ്ഥാന സർക്കാർ അനുവദിച്ചത്.

റോഡ് ബി.എം.ബി.സി നിലവാരത്തിൽ ടാർ ചെയ്യുന്നതിനൊപ്പം തന്നെ സുരക്ഷാ ഭിത്തികളുടെ നിർമ്മാണവും കലുങ്ക് നിർമ്മാണവും ഈ പദ്ധതിയുടെ ഭാഗമായി പുരോഗമിക്കുന്നുണ്ട്.

തിരുവള്ളൂരിൽ നിന്നും മനോഹരമായ പൊക്ലാരത്ത് താഴെ ഭാഗത്തേക്കുള്ള യാത്ര ഈ റോഡ് പൂർത്തിയാകുന്നതോടെ ഏറെ സുഗമമാകും.

പൊതുമരാമത്ത് വകുപ്പ് റോഡ്സ് വിഭാഗത്തിന് ആണ് പ്രവൃത്തിയുടെ നിർവഹണ ചുമതല. മഴക്കാലത്തിനു മുൻപായി പ്രവർത്തി പൂർത്തിയാക്കാനാണ് പൊതുമരാമത്ത് വകുപ്പ് ലക്ഷ്യമിടുന്നത്. കെ പി കുഞ്ഞമ്മത് കുട്ടി മാസ്റ്റർ എംഎൽഎ

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/335742/thiruvallur-ayanjary-road-completely-upgraded-to-bmbc-standard)