---
title: "ബി.ജെ പി പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമിച്ച കേസില്‍  അഞ്ച്  പേര്‍ക്ക്  10 വര്‍ഷം തടവ്"
english_title: "Five jailed for 10 years for trying to assassinate BJP activist"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/33631/five-jailed-for-10-years-for-trying-to-assassinate-bjp-activist"
published_at: "2022-03-24T13:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/623c20281cf3a_PRISONMENT.jpg"
keywords: []
---

# ബി.ജെ പി പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമിച്ച കേസില്‍  അഞ്ച്  പേര്‍ക്ക്  10 വര്‍ഷം തടവ്

> **Lead Summary:** **വടകര: **കുറ്റ്യാടി വേളത്ത് ബി.ജെ പി പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ അഞ്ച് പേര്‍ക്ക് 10 വര്‍ഷം തടവ് വിധിച്ചു. ബിജെപി പ്രവര്‍ത്തകനായ ചെറു പാറോല്‍ രാജനെ വധിക്കാക്കാന്‍ ശ്രമിച്ച കേസിലാണ് സഹോദരങ്ങള്‍ അടക്കം നാല് സി പി എം പ്രവര്‍ത്തകര്‍ക്ക് പത്ത് വര്‍ഷം വിധിച്ചത്.

## Article Content

**വടകര: **കുറ്റ്യാടി വേളത്ത് ബി.ജെ പി പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ അഞ്ച് പേര്‍ക്ക് 10 വര്‍ഷം തടവ് വിധിച്ചു. ബിജെപി പ്രവര്‍ത്തകനായ ചെറു പാറോല്‍ രാജനെ വധിക്കാക്കാന്‍ ശ്രമിച്ച കേസിലാണ് സഹോദരങ്ങള്‍ അടക്കം നാല് സി പി എം പ്രവര്‍ത്തകര്‍ക്ക് പത്ത് വര്‍ഷം വിധിച്ചത്.

തീക്കുനി സ്വദേശി സ്വതില്‍ എന്ന ചിക്കു സഹോദരനും നാലാം പ്രതിയുമായ ഷബിന്‍, രണ്ടാം പ്രതി പാറയുള്ളതില്‍ മഹേഷ് , മൂന്നാം പ്രതി ഓംകാര മീത്തല്‍ ലിജില്‍ ലാല്‍ എന്ന കുട്ടന്‍ എന്നിവര്‍ക്കാണ് പത്ത് വര്‍ഷം തടവും പത്തായി രം രൂപ പിഴയും കോഴിക്കോട് സെഷല്‍ കോടതി ജഡ്ജി കെ അതില്‍ കുമാര്‍ വിധിച്ചത്.

പൂമുഖത്ത് മരം ഉരുപ്പടികള്‍ വില്‍ക്കുന്ന സ്ഥലത്ത് അതിക്രമിച്ചു കയറി വധിക്കാന്‍ ശ്രമിച്ച കേസ്സില്‍ കുറ്റ്യാടി പോലീസ് 2017 ജൂണ്‍ 6 നാണ് 143, 147, 148, 326, 307 എന്നീ വകുപ്പുകള്‍ പ്രകാരം കേസ് എടുത്തത്. അന്ന് വൈകുനേരം 5.45 ന് പ്രതികള്‍ മാരകായുദ്ധങ്ങളുമായുള്ള അക്രമണത്തില്‍ രാജന്റെ തലയ്ക്കും ഇരുകാലുകള്‍ക്കും ഗുരുതരമായി പരിക്കേറ്റിരുന്നു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/33631/five-jailed-for-10-years-for-trying-to-assassinate-bjp-activist)