---
title: "എൽഡിഎഫ് വികസന മുന്നേറ്റ ജാഥ; സ്വീകരണ സ്വാഗത സംഘം രൂപീകരണ യോഗം ആയഞ്ചേരിയിൽ നടക്കും"
english_title: "LDF Development Movement March; Welcome Team Formation Meeting to be held in Ayanjary"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/337221/ldf-development-movement-march-welcome-team-formation-meeting-to-be-held-in-ayanjary"
published_at: "2026-01-20T10:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/696f12ccc80a4_govindan.jpg"
keywords: []
---

# എൽഡിഎഫ് വികസന മുന്നേറ്റ ജാഥ; സ്വീകരണ സ്വാഗത സംഘം രൂപീകരണ യോഗം ആയഞ്ചേരിയിൽ നടക്കും

> **Lead Summary:** **ആയഞ്ചേരി : **എൽഡിഎഫ് വടക്കൻ മേഖലാ വികസന മുന്നേറ്റ ജാഥ സ്വീകരണ സ്വാഗത സംഘം രൂപീകരണ യോഗം വ്യാഴാഴ്ച ആയഞ്ചേരിയിൽ നടക്കും. ജനവരി 1 ന് മഞ്ചേശ്വരത്ത് നിന്ന് ആരംഭിക്കുന്ന ജാഥയാണ് കുറ്റ്യാടി മണ്ഡലത്തിലെ ആയഞ്ചേരിയിൽ ഫിബ്രവരി ഏഴിന് 4 മണിക്ക് എത്തി ചേരുന്നത്.

## Article Content

**ആയഞ്ചേരി : **എൽഡിഎഫ് വടക്കൻ മേഖലാ വികസന മുന്നേറ്റ ജാഥ സ്വീകരണ സ്വാഗത സംഘം രൂപീകരണ യോഗം വ്യാഴാഴ്ച ആയഞ്ചേരിയിൽ നടക്കും. ജനവരി 1 ന് മഞ്ചേശ്വരത്ത് നിന്ന് ആരംഭിക്കുന്ന ജാഥയാണ് കുറ്റ്യാടി മണ്ഡലത്തിലെ ആയഞ്ചേരിയിൽ ഫിബ്രവരി ഏഴിന് 4 മണിക്ക് എത്തി ചേരുന്നത്.

സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ ആണ് ജാഥക്ക് നേതൃത്വം നൽകുന്നത്. ആയഞ്ചേരി സ്വീകരണം വൻവിജയമാക്കാൻ എൽ ഡി എഫ് കുറ്റ്യാടി മണ്ഡലം കമ്മിറ്റി തീരുമാനിച്ചു. എം എൽ എ നേതൃത്വം നൽകുന്ന കുറ്റ്യാടി മണ്ഡലം വികസന മുന്നേറ്റ ജാഥ ജനവരി 31, ഫിബ്രവരി 1 തീയ്യതികളിൽ സഘടിപ്പിക്കാനും തീരുമാനിച്ചു. മുപ്പത്തി ഒന്നിന് കാവിൽ റോഡിൽ നിന്ന് ആരംഭിച്ച് 1 ന് വൈകീട്ട് കക്കട്ടിൽ സമാപിക്കും.

മണ്ഡലം കമ്മിറ്റി യോഗത്തിൽ ടി എൻ മനോജ് അധ്യക്ഷത വഹിച്ചു. കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ MLA , കെ കെ ദിനേശൻ ,പി സുരേഷ് ബാബു, പി സി ഷൈജു, അഡ്വ: കെ പി ബിനൂപ്, ടി കെ രാഘവൻ , നീലിയോട്ട് നാണു, CH ഹമീദ് മാസ്റ്റർ, പി പി മുകുന്ദൻ ,മഹേഷ് പയ്യട, എം എം ദിനേശൻ , തായന ശശീന്ദ്രൻ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/337221/ldf-development-movement-march-welcome-team-formation-meeting-to-be-held-in-ayanjary)