---
title: "തൊഴിലുറപ്പു പദ്ധതി ; വടകര ബ്ലോക്ക് പഞ്ചായത്ത്  ഡോക്യുമെന്ററി പ്രകാശനം ചെയ്തു"
english_title: "Employment Guarantee Scheme; Vadakara Block Panchayat The documentary was released"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/33727/employment-guarantee-scheme-vadakara-block-panchayat-the-documentary-was-released"
published_at: "2022-03-24T19:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/623c79c05108f_NREG PHOTO.jpg"
keywords: []
---

# തൊഴിലുറപ്പു പദ്ധതി ; വടകര ബ്ലോക്ക് പഞ്ചായത്ത്  ഡോക്യുമെന്ററി പ്രകാശനം ചെയ്തു

> **Lead Summary:** **വടകര:** മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയില്‍ വടകര ബ്ലോക്ക് പഞ്ചായത്ത് പ്രദേശത്ത് ഏറ്റെടുത്ത മാതൃകാ പദ്ധതികളെക്കുറിച്ചുള്ള ഡോക്യുമെന്ററി പ്രകാശനം ചെയ്തു.

## Article Content

**വടകര:** മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയില്‍ വടകര ബ്ലോക്ക് പഞ്ചായത്ത് പ്രദേശത്ത് ഏറ്റെടുത്ത മാതൃകാ പദ്ധതികളെക്കുറിച്ചുള്ള ഡോക്യുമെന്ററി പ്രകാശനം ചെയ്തു.

ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ പ്രസിഡന്റ് കെ.പി. ഗിരിജ ഡോക്യുമെന്ററിയുടെ പ്രകാശനം നിര്‍വ്വഹിച്ചു.

ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍ പി.കെ. പുരുഷോത്തമന്‍ സി.ഡി. ഏറ്റുവാങ്ങി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/33727/employment-guarantee-scheme-vadakara-block-panchayat-the-documentary-was-released)