---
title: "ദേശീയ റിപ്പബ്ലിക് ദിനാഘോഷം;  പരിപാടിയിൽ പങ്കെടുക്കാൻ വടകരയിൽ നിന്ന് റോബിനും "
english_title: "National Republic Day celebration; Robin from Vadakara to participate in the event"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/337308/national-republic-day-celebration-robin-from-vadakara-to-participate-in-the-event"
published_at: "2026-01-20T14:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/696f468d8bd5a_robin.jpg"
keywords: []
---

# ദേശീയ റിപ്പബ്ലിക് ദിനാഘോഷം;  പരിപാടിയിൽ പങ്കെടുക്കാൻ വടകരയിൽ നിന്ന് റോബിനും 

> **Lead Summary:** **വടകര: **ഡൽഹിയിൽ നടക്കുന്ന റിപ്പബ്ലിക് ദിന പരിപാടിയിൽ പങ്കെടുക്കാൻ മടപ്പള്ളി വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിലെ റോബിൻ സെയിൻ തിരഞ്ഞെടുക്കപ്പെട്ടു. തിരുവനന്തപുരത്ത് നടന്ന സെലക്ഷൻ ക്യാമ്പിൽ നിന്നാണ് റോബിനെ ഈ അഭിമാനകരമായ നേട്ടത്തിനായി തിരഞ്ഞെടുത്തത്. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് നടക്കുന്ന ഔദ്യോഗിക സംഘഗാന പരിപാടിക്ക് പുറമെ, രാഷ്ട്രപതി ദ്രൗപതി മുർമു പങ്കെടുക്കുന്ന ചായസൽക്കാരത്തിലും റോബിൻ പങ്കെടുക്കും.

## Article Content

**വടകര: **ഡൽഹിയിൽ നടക്കുന്ന റിപ്പബ്ലിക് ദിന പരിപാടിയിൽ പങ്കെടുക്കാൻ മടപ്പള്ളി വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിലെ റോബിൻ സെയിൻ തിരഞ്ഞെടുക്കപ്പെട്ടു. തിരുവനന്തപുരത്ത് നടന്ന സെലക്ഷൻ ക്യാമ്പിൽ നിന്നാണ് റോബിനെ ഈ അഭിമാനകരമായ നേട്ടത്തിനായി തിരഞ്ഞെടുത്തത്. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് നടക്കുന്ന ഔദ്യോഗിക സംഘഗാന പരിപാടിക്ക് പുറമെ, രാഷ്ട്രപതി ദ്രൗപതി മുർമു പങ്കെടുക്കുന്ന ചായസൽക്കാരത്തിലും റോബിൻ പങ്കെടുക്കും.

പരിപാടിയുടെ ഭാഗമായുള്ള ഒരു മാസത്തെ തീവ്ര പരിശീലനത്തിനായി റോബിൻ ഇപ്പോൾ ഡൽഹിയിലാണ്. ദേശീയതലത്തിലുള്ള ഈ അവസരം ലഭിച്ചതിനാൽ കോഴിക്കോട് ജില്ലാ കലോത്സവത്തിൽ ലളിതഗാനം, മാപ്പിളപ്പാട്ട്, അറബി ഗാനം എന്നീ ഇനങ്ങളിൽ റോബിന് പങ്കെടുക്കാൻ കഴിഞ്ഞിരുന്നില്ല. അബ്ദു റഹീമിൻ്റേയും മുബ്സിനയുടേയും മകനാണ് ഈ കൊച്ചു ഗായകൻ.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/337308/national-republic-day-celebration-robin-from-vadakara-to-participate-in-the-event)