---
title: "നീണ്ട 25 വര്‍ഷത്തെ കാത്തിരിപ്പിനു ശേഷം അഴിയൂരില്‍  പൊതുശ്മശാന  നിര്‍മാണത്തിന് തുടക്കമായി"
english_title: "After a long wait of 25 years, the construction of the public cemetery at Azhiyur has begun"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/33731/after-a-long-wait-of-25-years-the-construction-of-the-public-cemetery-at-azhiyur-has-begun"
published_at: "2022-03-24T19:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/623c7f521a290_AYISHA UMMER .jpg"
keywords: []
---

# നീണ്ട 25 വര്‍ഷത്തെ കാത്തിരിപ്പിനു ശേഷം അഴിയൂരില്‍  പൊതുശ്മശാന  നിര്‍മാണത്തിന് തുടക്കമായി

> **Lead Summary:** **അഴിയൂര്‍: **1997 ല്‍ സര്‍ക്കാര്‍ 50 സെന്റ് സ്ഥലം ശ്മശാന നിര്‍മ്മ്മാണത്തിന് വേണ്ടി അനുവദിച്ചെങ്കിലും തീരദേശ പരിപാലന നിയമം, വഴി സ്ഥലം ലഭ്യമാകാത്തത് എന്നീ കാരണങ്ങളാല്‍ ഇഴഞ്ഞ് നീങ്ങി 25 വര്‍ഷത്തിനുശേഷം പൊതു ശ്മശാനത്തിന്റെ നിര്‍മാണ പ്രവര്‍ത്തനമാരംഭിച്ചു. 2014 ല്‍ ജില്ലാ കളക്ടറുടെ അനുമതിയും 2019 ല്‍ തീരദേശപരിപാലന അതോറിറ്റിയുടെ അനുമതിയും ലഭിച്ചതിനുശേഷം 2022 ല്‍ അഞ്ച് ഭൂവുടമകളില്‍ നിന്ന് പഞ്ചായത്ത് മൂന്ന് മീറ്റര്‍ വഴി സ്ഥലം വിലക്കു വാങ്ങിയാണ് ശ്മശാന നിര്‍മാണത്തിന് തുടക്കമായത്.

## Article Content

**അഴിയൂര്‍: **1997 ല്‍ സര്‍ക്കാര്‍ 50 സെന്റ് സ്ഥലം ശ്മശാന നിര്‍മ്മ്മാണത്തിന് വേണ്ടി അനുവദിച്ചെങ്കിലും തീരദേശ പരിപാലന നിയമം, വഴി സ്ഥലം ലഭ്യമാകാത്തത് എന്നീ കാരണങ്ങളാല്‍ ഇഴഞ്ഞ് നീങ്ങി 25 വര്‍ഷത്തിനുശേഷം പൊതു ശ്മശാനത്തിന്റെ നിര്‍മാണ പ്രവര്‍ത്തനമാരംഭിച്ചു. 2014 ല്‍ ജില്ലാ കളക്ടറുടെ അനുമതിയും 2019 ല്‍ തീരദേശപരിപാലന അതോറിറ്റിയുടെ അനുമതിയും ലഭിച്ചതിനുശേഷം 2022 ല്‍ അഞ്ച് ഭൂവുടമകളില്‍ നിന്ന് പഞ്ചായത്ത് മൂന്ന് മീറ്റര്‍ വഴി സ്ഥലം വിലക്കു വാങ്ങിയാണ് ശ്മശാന നിര്‍മാണത്തിന് തുടക്കമായത്.

സര്‍ക്കാര്‍ ഏജന്‍സിയായ സില്‍ക്ക്(സ്റ്റീല്‍ ഇന്‍ഡസ്ട്രിയല്‍ ലിമിറ്റഡ് കേരള) യാണ് നിര്‍മ്മാണം നടത്തുന്നത്. ഇതിനായി പഞ്ചായത്ത് 95 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് അംഗീകരിച്ചിട്ടുണ്ട്. ജില്ലാ പഞ്ചായത്ത് 2019ല്‍ 40 ലക്ഷം രൂപ ശ്മശാന നിര്‍മാണത്തിന് അനുവദിച്ചിട്ടുണ്ട്. നിലവില്‍ 62 ലക്ഷത്തി 10,000 രൂപയുടെ പദ്ധതിയാണ് ഡി പി സി അംഗീകരിച്ചത്.

ബാക്കി തുക അടുത്ത വര്‍ഷത്തില്‍ അനുവദിക്കുന്നതാണ്. ശ്മശാന നിര്‍മാണ പ്രവര്‍ത്തി ഉദ്ഘാടനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശശിധരന്‍ തോട്ടത്തിലിന്റെ അധ്യക്ഷതയില്‍ പഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഉമ്മര്‍ നിര്‍വഹിച്ചു.

ജില്ല പഞ്ചായത്ത് മെമ്പര്‍ നിഷ പുത്തന്‍പുരയില്‍ മുഖ്യാതിഥിയായി സംസാരിച്ചു. സ്ഥിരം സമിതി അധ്യക്ഷകളായ അനിഷ ആനന്ദ സദനം, , രമ്യ കരോടി, പഞ്ചായത്ത് സെക്രട്ടറി ടി ഷാഹുല്‍ഹമീദ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ വി പി ബിന്ദു, മുന്‍ പഞ്ചായത്ത് പ്രസിഡണ്ടുമാരായ , എ ടി ശ്രീധരന്‍, പി ശ്രീധരന്‍, ഇടി അയ്യൂബ്,വി പി ജയന്‍,രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ കെ അന്‍വര്‍ ഹാജി, കല്ലറോത്ത് സുകുമാരന്‍, പി ബാബുരാജ്, ടി ടി പത്മനാഭന്‍ ,കെ വി രാജന്‍ മാസ്റ്റര്‍, വി പി പ്രകാശന്‍, കെ പി പ്രമോദ്, സെനുദ്ധീന്‍, , പ്രദീപ് ചോമ്പാല എന്നിവര്‍ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/33731/after-a-long-wait-of-25-years-the-construction-of-the-public-cemetery-at-azhiyur-has-begun)