---
title: "45 വര്‍ഷങ്ങള്‍ക്ക് ശേഷം അവര്‍ വടകരയില്‍ ഒത്തുകൂടി"
english_title: "After 45 years, their   meet in Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/33761/after-45-years-their-meet-in-vadakara"
published_at: "2022-03-24T22:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/623ca102e9b3a_teachers meet.jpg"
keywords: []
---

# 45 വര്‍ഷങ്ങള്‍ക്ക് ശേഷം അവര്‍ വടകരയില്‍ ഒത്തുകൂടി

> **Lead Summary:** **വടകര: **45 വര്‍ഷങ്ങള്‍ക്ക് ശേഷം സഹപാഠികളായ അധ്യാപകര്‍ ഒത്തുകൂടിയത് ശ്രദ്ധേയമായി. ബാംഗ്ലൂരിലെ മാറത്തഹള്ളി അധ്യാപക പരിശീലന കേന്ദ്രത്തില്‍ നിന്നും 1975 77 ബാച്ചില്‍ പഠിച്ചിറങ്ങിയ 80 അധ്യാപകരാണ് 45 വര്‍ഷങ്ങള്‍ക്ക് ശേഷം വടകരയില്‍ ഒത്തു കൂടി അനുഭവങ്ങള്‍ പങ്കു വെച്ചത്.

## Article Content

**വടകര: **45 വര്‍ഷങ്ങള്‍ക്ക് ശേഷം സഹപാഠികളായ അധ്യാപകര്‍ ഒത്തുകൂടിയത് ശ്രദ്ധേയമായി. ബാംഗ്ലൂരിലെ മാറത്തഹള്ളി അധ്യാപക പരിശീലന കേന്ദ്രത്തില്‍ നിന്നും 1975 77 ബാച്ചില്‍ പഠിച്ചിറങ്ങിയ 80 അധ്യാപകരാണ് 45 വര്‍ഷങ്ങള്‍ക്ക് ശേഷം വടകരയില്‍ ഒത്തു കൂടി അനുഭവങ്ങള്‍ പങ്കു വെച്ചത്.

വടകര നഗരസഭാ പാര്‍ക്ക് ഓഡിറ്റോറിയത്തില്‍ നടന്ന ഒത്തുചേരലില്‍ സര്‍വീസില്‍ നിന്നും വിരമിച്ച ഈ അധ്യാപകര്‍ കഴിഞ്ഞ കാല ജീവിതാനുഭവങ്ങള്‍ പങ്കുവെച്ചു. ടി പി രാമചന്ദ്രന്‍ സംഗമം ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ കെ വി മോഹന്‍ദാസ് അധ്യക്ഷത വഹിച്ചു. ഈ കാലഘട്ട ത്തില്‍ മണ്‍ മറഞ്ഞുപോയ സഹപാഠികളെ ചടങ്ങില്‍ അനുസ്മരിച്ചു.

വി പി ഉദയ ചന്ദ്രന്‍ അനുസ്മരണ പ്രഭാഷണം നടത്തി. വി പി ലീല, കെ കെ നാരായണന്‍ തുടങ്ങിയവര്‍ ആശംസ നേര്‍ന്ന് സംസാരിച്ചു. പി പി കുട്ടികൃഷ്ണന്‍ സ്വാഗതവും ജ്യോതിദാസ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/33761/after-45-years-their-meet-in-vadakara)