---
title: "വടകര ഫെസ്റ്റ് ഏറ്റെടുത്ത് കടത്തനാട്"
english_title: "vadakarapeopletakeupthecelebrationofentertainmentandknowledgevadakarafest"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/33765/vadakarapeopletakeupthecelebrationofentertainmentandknowledgevadakarafest"
published_at: "2022-03-24T22:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/623caa544e9fc_feset vtk cd.jpg"
keywords: []
---

# വടകര ഫെസ്റ്റ് ഏറ്റെടുത്ത് കടത്തനാട്

> **Lead Summary:** വടകര: വിനോദത്തിന്റെയും വിജ്ഞാനത്തിന്റെയും ഉത്സവമായി മാറിയ വടകര ഫെസ്റ്റ് കടത്തനാട് ഏറ്റെടുക്കുന്നു. വടകര വടകര ഫെസ്റ്റ് എന്ന പേരില്‍ അറയിപ്പെടുന്ന നവ കേരളം കാര്‍ഷിക വ്യാവസായിക പ്രദര്‍ശനം ഇക്കഴിഞ്ഞ മാര്‍ച്ച് 17 ന് ആരംഭിച്ചതോടെയാണ് ഏറെ കാലത്തിന് ശേഷം വടകരക്കാര്‍ക്ക് വിനോദത്തിന്റെയും വിജ്ഞാനത്തിന്റെയും ആഘോഷങ്ങള്‍ക്ക് തുടക്കമായത്.

## Article Content

വടകര: വിനോദത്തിന്റെയും വിജ്ഞാനത്തിന്റെയും ഉത്സവമായി മാറിയ വടകര ഫെസ്റ്റ് കടത്തനാട് ഏറ്റെടുക്കുന്നു. വടകര വടകര ഫെസ്റ്റ് എന്ന പേരില്‍ അറയിപ്പെടുന്ന നവ കേരളം കാര്‍ഷിക വ്യാവസായിക പ്രദര്‍ശനം ഇക്കഴിഞ്ഞ മാര്‍ച്ച് 17 ന് ആരംഭിച്ചതോടെയാണ് ഏറെ കാലത്തിന് ശേഷം വടകരക്കാര്‍ക്ക് വിനോദത്തിന്റെയും വിജ്ഞാനത്തിന്റെയും ആഘോഷങ്ങള്‍ക്ക് തുടക്കമായത്.

മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ കെ.പി ബിന്ദു എക്‌സിബിഷന്‍ ഉദ്ഘാടനം ചെയ്തു. പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ബിജു എം പവലിയന്‍ ഉദ്ഘാടനം ചെയ്തു . വാര്‍ഡ് കൗണ്‍സിലര്‍ റീജ പറമ്പത്ത് രണ്ടാം പവലിയന്‍ ഉദ്ഘാടനം ചെയ്തു.

ഏപ്രില്‍ 3 വരെ വടകര പുതിയ ബസ് സ്റ്റാഡ് പരിസരത്താണ് ഫെസ്റ്റ്. കാര്‍ഷിക വ്യാവസായിക പ്രദര്‍ശനത്തില്‍ ,ഫ്‌ലവര്‍ ഷോ, അമ്യൂസ്‌മെന്റ് പാര്‍ക്ക് ,സര്‍ക്കാര്‍ അര്‍ധ സര്‍ക്കാര്‍ ' പവലിയനുകള്‍ ,കൊമേഴ്‌സ്യല്‍ എക്ലിബിഷനുകള്‍, മോട്ടോര്‍ എക്‌സിബിഷനുകള്‍, ഫുഡ് കോര്‍ട്ട് ,കരകൗശല മേള എന്നിങ്ങനെ വിവിധങ്ങളായ വിരുന്നുകള്‍ ഒരുക്കിയിട്ടുണ്ട്.

ഓള്‍ കേരള ഇന്‍ഡിപെന്‍ഡന്റ് എക്‌സിബിഷന്‍ വര്‍ക്കേഴ്‌സ് യൂണിയന്റെ നേതൃത്വത്തിലാണ് എക്‌സിബിഷന്‍ സംഘടിപ്പിക്കുന്നത്. മേളയില്‍ നിന്ന് ലഭിക്കുന്ന തുക സര്‍ക്കാറിന്റെ കോവഡ് 19 പുനരധിവാസ ഫണ്ടിലേക്ക് സമര്‍പ്പിക്കുമെന്ന് യൂണിയന്‍ ഭാരവാഹികള്‍ അറിയിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/33765/vadakarapeopletakeupthecelebrationofentertainmentandknowledgevadakarafest)