---
title: "വടകരയിൽ കോളേജ് ക്യാമ്പസിനുള്ളിലെ അക്കേഷ്യ തോട്ടത്തിന് തീപിടിച്ചു"
english_title: "Fire breaks out in acacia grove inside a college campus in Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/337709/fire-breaks-out-in-acacia-grove-inside-a-college-campus-in-vadakara"
published_at: "2026-01-22T15:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6971f90df351d_FIRE.jpg"
keywords: []
---

# വടകരയിൽ കോളേജ് ക്യാമ്പസിനുള്ളിലെ അക്കേഷ്യ തോട്ടത്തിന് തീപിടിച്ചു

> **Lead Summary:** **വടകര:[vatakara.truevisionnews.com] **കീഴൽമുക്ക് കടത്തനാട് ആർട്സ് & സയൻസ് കോളജ് ക്യാമ്പസിനുള്ളിലെ അക്കേഷ്യ തോട്ടത്തിൽ തീപിടുത്തം. തോട്ടത്തിലെ ഉണങ്ങിയ അടിക്കാടിനാണ് തീ പിടിച്ചത്.

## Article Content

**വടകര:[vatakara.truevisionnews.com] **കീഴൽമുക്ക് കടത്തനാട് ആർട്സ് & സയൻസ് കോളജ് ക്യാമ്പസിനുള്ളിലെ അക്കേഷ്യ തോട്ടത്തിൽ തീപിടുത്തം. തോട്ടത്തിലെ ഉണങ്ങിയ അടിക്കാടിനാണ് തീ പിടിച്ചത്.

വടകര ഫയർ സ്റ്റേഷനിൽ നിന്നു സീനിയർ ഫയർ & റസ്ക്യൂ ഓഫീസർ ഒ.അനീഷിന്റെ നേതൃത്വത്തിൽ ഒരു യൂണിറ്റ് സ്ഥലത്തെത്തി തീ പൂർണ്ണമായും അണയ്ക്കുകയായിരുന്നു.

ഫയർമാൻ ഡ്രൈവർ പി.കെ റിനീഷ്, ഫയർ ഓഫീസർമാരായ ഷാജൻ.കെ.ദാസ്, വി.ലികേഷ്, മുനീർ അബ്ദുള്ള, ആർ.രതീഷ് എന്നിവരടങ്ങിയ സംഘമാണ് ദൗത്യത്തിൽ ഏർപെട്ടത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/337709/fire-breaks-out-in-acacia-grove-inside-a-college-campus-in-vadakara)