---
title: "വടകരയിൽ ടി.കെ. കുഞ്ഞിരാമൻ ചരമ വാർഷികം ആചരിച്ചു"
english_title: "T.K. Kunhiraman's death anniversary observed in Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/338860/tk-kunhiramans-death-anniversary-observed-in-vadakara"
published_at: "2026-01-29T11:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/697af6ad8e690_3.jpg"
keywords: []
---

# വടകരയിൽ ടി.കെ. കുഞ്ഞിരാമൻ ചരമ വാർഷികം ആചരിച്ചു

> **Lead Summary:** **വടകര:** കർഷക തൊഴിലാളി നേതാവായിരുന്ന ടി.കെ. കുഞ്ഞിരാമന്റെ രണ്ടാം ചരമ വാർഷികം കെ.എസ്.കെ.ടി.യു വടകര ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു.

## Article Content

**വടകര:** കർഷക തൊഴിലാളി നേതാവായിരുന്ന ടി.കെ. കുഞ്ഞിരാമന്റെ രണ്ടാം ചരമ വാർഷികം കെ.എസ്.കെ.ടി.യു വടകര ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു.

കേളുഏട്ടൻ-പി.പി. ശങ്കരൻ സ്മാരകത്തിൽ നടന്ന അനുസ്മരണ ചടങ്ങ് യൂണിയൻ ജില്ലാ സെക്രട്ടറി കെ.കെ. ദിനേശൻ ഉദ്ഘാടനം ചെയ്തു.

പി.പി. ബാലൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ എം.എം. ധർമരാജൻ, മീത്തലെ കാട്ടിൽ നാണു എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/338860/tk-kunhiramans-death-anniversary-observed-in-vadakara)