---
title: "സ്മാർട്ട് ലേണിങ് സിഗ്നേച്ചർ പ്രോജക്ടിന് വടകരയിൽ തുടക്കം"
english_title: "Smart Learning Signature Project launched in Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/338894/smart-learning-signature-project-launched-in-vadakara"
published_at: "2026-01-29T12:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/697b07ad72a30_6.jpg"
keywords: []
---

# സ്മാർട്ട് ലേണിങ് സിഗ്നേച്ചർ പ്രോജക്ടിന് വടകരയിൽ തുടക്കം

> **Lead Summary:** **വടകര:** വടകര ഇൻവോൾവ് കൾച്ചറൽ ആൻഡ് ചാരിറ്റബിൾ സൊസൈറ്റിയുടെ പത്താം വാർഷികാഘോഷങ്ങളുടെ ഭാഗമായി 'സ്മാർട്ട് ലേണിങ് സിഗ്നേച്ചർ പ്രോജക്ടി'ന് തുടക്കമായി. വടകരയിലെ തിരഞ്ഞെടുക്കപ്പെട്ട യു.പി. സ്കൂളുകളിലാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.

## Article Content

**വടകര:** വടകര ഇൻവോൾവ് കൾച്ചറൽ ആൻഡ് ചാരിറ്റബിൾ സൊസൈറ്റിയുടെ പത്താം വാർഷികാഘോഷങ്ങളുടെ ഭാഗമായി 'സ്മാർട്ട് ലേണിങ് സിഗ്നേച്ചർ പ്രോജക്ടി'ന് തുടക്കമായി. വടകരയിലെ തിരഞ്ഞെടുക്കപ്പെട്ട യു.പി. സ്കൂളുകളിലാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.

പദ്ധതിയുടെ ആദ്യ ഘട്ടത്തിന്റെ ഭാഗമായി ഗവ. മാപ്പിള യു.പി തിരുവള്ളൂർ, മുതുവന യു.പി, തട്ടോളിക്കര യു.പി, വൈക്കിലശ്ശേരി യു.പി, ചീനം വീട് യു.പി, പുതുപ്പണം എസ്.ബി എന്നീ സ്കൂളുകളിൽ സ്മാർട്ട് ടി.വി ഉൾപ്പെടെയുള്ള ഇന്ററാക്ടീവ് ലേണിങ് സൗകര്യങ്ങൾ ഇൻവോൾവ് സൊസൈറ്റി ഒരുക്കി നൽകി.

തിരുവള്ളൂർ ഗവ. മാപ്പിള യൂപി സ്‌കൂളിൽ കെ പി കുഞ്ഞമ്മദ് കുട്ടി എംഎൽഎ പ്രോജക്ട് ഉദ്ഘാടനം ചെയ്തു. സ്മാർട്ട് ടിവി സ്വിച്ച് ഓൺ തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ടി കെ അഷറഫ് നിർവഹിച്ചു.

സംഘാടക സമിതി ചെയർമാൻ പി പി രാജൻ അധ്യക്ഷനായി. തോടന്നൂർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ പ്രേമചന്ദ്രൻ, പഞ്ചായത്തംഗം നാണു കുമുള്ളി, സ്‌കൂൾ പിടിഎ പ്രസിഡൻ്റ് പ്രമോദ്, ടി പി മിഥുൻ ഹരിദാസ്, സ്വരൂപ് രയരോത്ത്, ഡി ആർ ദീപേഷ് എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപിക ദിവ്യ സ്വാഗതവും കെ മിഥുൻ ദാസ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/338894/smart-learning-signature-project-launched-in-vadakara)