---
title: "കനാലുകള്‍ തുറന്നില്ല ;ദുരിതമൊഴിയാതെ കര്‍ഷകര്‍"
english_title: "The canals were not opened; the farmers were in distress"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/33914/the-canals-were-not-opened-the-farmers-were-in-distress"
published_at: "2022-03-25T20:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/623dda59703fc_mc canal.jpg"
keywords: []
---

# കനാലുകള്‍ തുറന്നില്ല ;ദുരിതമൊഴിയാതെ കര്‍ഷകര്‍

> **Lead Summary:** **കൈനാട്ടി : **യഥാസമയം കനാലുകളില്‍ വെള്ളം തുറന്നു വിടാത്തത് കാരണം കര്‍ഷകര്‍ കൃഷിയിറക്കാതെ കൃഷിയിടങ്ങള്‍ തരിശായി കിടക്കുന്നു. മത്തത്ത് താഴ, പുഞ്ച പാലത്തിന് സമീപം, വൈക്കിലശ്ശേരി തെരു, വൈക്കിലശ്ശേരി എന്നിവിടങ്ങളില്‍ കനാല്‍ തീരങ്ങളിലെല്ലാം ഈ വര്‍ഷം നാമമാത്രമായേ പച്ചക്കറിയും നെല്ലും കൃഷി ചെയ്തിട്ടുള്ളൂ.

## Article Content

**കൈനാട്ടി : **യഥാസമയം കനാലുകളില്‍ വെള്ളം തുറന്നു വിടാത്തത് കാരണം കര്‍ഷകര്‍ കൃഷിയിറക്കാതെ കൃഷിയിടങ്ങള്‍ തരിശായി കിടക്കുന്നു. മത്തത്ത് താഴ, പുഞ്ച പാലത്തിന് സമീപം, വൈക്കിലശ്ശേരി തെരു, വൈക്കിലശ്ശേരി എന്നിവിടങ്ങളില്‍ കനാല്‍ തീരങ്ങളിലെല്ലാം ഈ വര്‍ഷം നാമമാത്രമായേ പച്ചക്കറിയും നെല്ലും കൃഷി ചെയ്തിട്ടുള്ളൂ.

കഴിഞ്ഞ തവണ വെള്ളപൊക്കമാണെങ്കില്‍ നടക്കു താഴചോറോട് കനാലിലെ മണ്ണെടുപ്പിന് ശേഷം എവിടെയും വെള്ളമില്ലാത്ത സ്ഥിതിയാണ്. എത്രയും വേഗം വെള്ളം തുറന്നു വിട്ടില്ലെങ്കില്‍ വിഷു വിന്റെ പച്ചക്കറി ഉല്‍പ്പാദനവും നിലച്ചേക്കുമെന്ന് ആശങ്കപ്പെടുകയാണ് കര്‍ഷകര്‍.

കനാലില്‍ വെള്ളം തുറന്നു വിടാന്‍ ആവശ്യമായ നടപടികളെടുക്കണമെന്ന് ചോറോട് ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാര്‍ഡ് മെമ്പര്‍ പ്രസാദ് വിലങ്ങില്‍ അധികൃതരോടാവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/33914/the-canals-were-not-opened-the-farmers-were-in-distress)