---
title: "ഗുരുവന്ദനം ; കീഴല്‍ ദേവീ വിലാസം യുപി  സ്‌കൂളിലെ പൂര്‍വ്വ അധ്യാപകരെ ആദരിച്ചു"
english_title: "Greetings; Keezhal Devi addresses former teachers of UP School"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/33925/greetings-keezhal-devi-addresses-former-teachers-of-up-school"
published_at: "2022-03-25T20:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/623ddee4ac35f_kp sreelatha photo.jpg"
keywords: []
---

# ഗുരുവന്ദനം ; കീഴല്‍ ദേവീ വിലാസം യുപി  സ്‌കൂളിലെ പൂര്‍വ്വ അധ്യാപകരെ ആദരിച്ചു

> **Lead Summary:** വടകര: കീഴല്‍ ദേവീ വിലാസം യുപി സ്‌കൂളിലെ വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി 'ഗുരുവന്ദനം ' പൂര്‍വ്വാധ്യാപകരെ ആദരിച്ചു. ഇന്നലെ സ്‌കൂള്‍ ഹാളില്‍ നടന്ന പരിപാടി ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ് എം. ശ്രീലത ഉദ്ഘാടനം ചെയ്തു.

## Article Content

വടകര: കീഴല്‍ ദേവീ വിലാസം യുപി സ്‌കൂളിലെ വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി 'ഗുരുവന്ദനം ' പൂര്‍വ്വാധ്യാപകരെ ആദരിച്ചു. ഇന്നലെ സ്‌കൂള്‍ ഹാളില്‍ നടന്ന പരിപാടി ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ് എം. ശ്രീലത ഉദ്ഘാടനം ചെയ്തു.

പി ടി എ പ്രസിഡന്റ് എം.രാജേഷ് അധ്യക്ഷത വഹിച്ച യോഗത്തില്‍ പൂര്‍വ്വ അധ്യാപകരായ ലക്ഷ്മി ടീച്ചര്‍, ജാനു ടീച്ചര്‍, എന്‍.കെ ബാലകൃഷ്ണന്‍ മാസ്റ്റര്‍ , എന്‍.പി വസന്ത ടീച്ചര്‍ , കെ. ഉഷ , ഒ പി ബാലകൃഷ്ണന്‍ മാസ്റ്റര്‍ തുടങ്ങിയവരെ അധ്യാപകരും പി.ടി.എ പ്രതിനിധികളും ചേര്‍ന്ന് ആദരിച്ചു.

ചടങ്ങിന് കെ.പി ശ്രീലത ആശംസകള്‍ നേര്‍ന്നു. ഹെഡ് മാസ്റ്റര്‍ സി . ചന്ദ്രശേഖരന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ പി.സുജേന്ദ്രേ ഘോഷ് നന്ദി പറഞ്ഞു. കുട്ടികളും രക്ഷിതാക്കളുടേയും പൂര്‍വ്വ വിദ്യാര്‍ത്ഥികളും ചടങ്ങില്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/33925/greetings-keezhal-devi-addresses-former-teachers-of-up-school)