---
title: "യു രാജീവന്‍ രാഷ്ട്രീയത്തിലുപരി സൗഹൃദം  കാത്തു സൂക്ഷിച്ചിരുന്ന സുഹൃത്ത് ;  മനയത്ത് ചന്ദ്രന്‍ "
english_title: "U Rajeev was a friend who maintained friendship beyond politics; Manayath Chandran"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/33928/u-rajeev-was-a-friend-who-maintained-friendship-beyond-politics-manayath-chandran"
published_at: "2022-03-25T21:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/623de3d9192ec_manayath - u rajeevan.jpg"
keywords: []
---

# യു രാജീവന്‍ രാഷ്ട്രീയത്തിലുപരി സൗഹൃദം  കാത്തു സൂക്ഷിച്ചിരുന്ന സുഹൃത്ത് ;  മനയത്ത് ചന്ദ്രന്‍ 

> **Lead Summary:** **വടകര: **മുന്‍ ഡിസിസി പ്രസിഡണ്ട് യു രാജീവന്‍ മാസ്റ്ററുടെ നിര്യാണത്തില്‍ അനുശോചിച്ച് എല്‍ജെഡി നേതാവ് മനയത്ത് ചന്ദ്രന്‍.

## Article Content

**വടകര: **മുന്‍ ഡിസിസി പ്രസിഡണ്ട് യു രാജീവന്‍ മാസ്റ്ററുടെ നിര്യാണത്തില്‍ അനുശോചിച്ച് എല്‍ജെഡി നേതാവ് മനയത്ത് ചന്ദ്രന്‍.

യു. രാജീവന്‍ മാസ്റ്റര്‍ സഹ പ്രവര്‍ത്തകനും സുഹൃത്തുമായിരുന്നു. ജില്ലാ ബേങ്കിന്റെ അദ്ധ്യക്ഷനായിരുന്നപ്പോള്‍ എന്റെ കൂടെ ഡയരക്ടറായും, സംസ്ഥാന സഹകരണ ബേങ്കിന്റെ ഡയരക്ടറായും പ്രവര്‍ത്തിച്ചു. പ്രമുഖനായ സഹകാരി, കോണ്‍ഗ്രസ്സിന്റെ തന്ത്രശാലിയായ നേതാവ്, തിരഞ്ഞെടുപ്പ് സന്ദര്‍ഭങ്ങളില്‍, ജനങ്ങളുടെയും മുന്നണിയുടെയും മര്‍മ്മമറിഞ്ഞ് പ്രവര്‍ത്തിച്ച തന്ത്രശാലി, ജനപ്രതിനിധി എന്ന നിലയില്‍ നിറഞ്ഞുനിന്ന വ്യക്തിത്വം, രാഷ്ട്രീയത്തിലുപരി സൗഹൃദം കാത്തു സൂക്ഷിച്ചിരുന്ന സുഹൃത്ത് എന്നീ നിലകളിലെല്ലാം മറക്കാന്‍ കഴിയാത്ത വ്യക്തിത്വമായിരുന്നു രാജീവന്‍ മാസ്റ്റര്‍.

അദ്ദേഹത്തിന്റെ വിയോഗത്തില്‍ ദു:ഖവും അനുശോചനവും രേഖപ്പെടുത്തുന്നു. - മനയത്ത് ചന്ദ്രന്‍ അനുശോചന കുറപ്പില്‍ പറയുന്നു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/33928/u-rajeev-was-a-friend-who-maintained-friendship-beyond-politics-manayath-chandran)